നിവിന്‍ പോളിക്ക് മറുപടിയുമായി സൂര്യ! ആശംസയ്ക്ക് നന്ദി! മൂത്തോനായി കാത്തിരിക്കുകയാണ് താനെന്നും താരം!
പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നേരത്തെയും ഗീതു മോഹന്‍ദാസ് സംവിധായകയായി എത്തിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഗീതു മോഹന്‍ദാസ്. കേള്‍ക്കുന്നുണ്ടോ, ലയേഴ്‌സ് ഡേ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഗീതു മോഹന്‍ദാസ് വീണ്ടും സംവിധായികയായി എത്തുകയാണ്. മൂത്തോനെന്ന് പേരിട്ട സിനിമ പ്രഖ്യാപിച്ചിട്ട് നാളുകളേറെയായി. സിനിമയ്ക്കായി താനും കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സൂര്യ. നിവിന്‍ പോളി പോസ്റ്റ് ചെയ്ത ആശംസാ സന്ദേശത്തിനുള്ള മറുപടിയിലാണ് താരം ഇതേക്കുറിച്ച് കുറിച്ചത്.
വൈവിധ്യമാര്‍ന്ന ചിത്രവുമായാണ് ഇത്തവണത്തെ വരവെന്നും ഗീതു വ്യക്തമാക്കിയിരുന്നു. നിവിന്റെ കരിയറിലെ തന്നെ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് മൂത്തോനിലേതെന്ന തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. രാജീവ് രവിയായിരുന്നു ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ലക്ഷദ്വീപില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് പോവുന്ന ലക്ഷദ്വീപുകാരന്റെ കഥയുമായാണ് മൂത്തോന്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്നായിരുന്നു അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ ചിത്രം തിയേറ്ററുകളിലേക്ക് എത്തൂയെന്നും അവര്‍ പറഞ്ഞിരുന്നു. മികച്ച സംവിധായക തന്നെയാണ് ഗീതുവെന്നായിരുന്നു പലരും പറഞ്ഞത്. അഭിനേതാക്കളില്‍ നിന്നും സിനിമയ്ക്ക് വേണ്ട കാര്യങ്ങള്‍ പകര്‍ത്തിയെടുക്കുന്നതില്‍ അപാരമായ കഴിവാണ് സംവിധായികയ്ക്ക് എന്ന് നിവിന്‍ പോളി സാക്ഷ്യപ്പെടുത്തിയിരുന്നു. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് താരങ്ങളെ കൊണ്ടെത്തിക്കുന്നതില്‍ അപാരമായ കഴിവാണ് ഗീതുവിന്. അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ ഇത് സാധിക്കൂയെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











