ദളപതിക്ക് പിന്നാലെ നടിപ്പിന്‍ നായകനും! സൂര്യ ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയായി!
നടിപ്പിന്‍ നായകന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്. ദളപതി വിജയുടെ സിനിമകളെ പോലെ സൂര്യയുടെ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ ആരാധക പിന്തുണയാണ് സൂര്യയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്തക്കൂട്ടം എന്ന ചിത്രമായിരുന്നു സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
താനാ സേര്‍ന്തക്കൂട്ടം വിജയമായതിനു ശേഷം താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവില്‍ രണ്ടു ചിത്രങ്ങളാണ് സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രവും ശെല്‍വരാഘവന്റെ സിനിമയുമാണ് അത്. ഇതില്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെയും ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, സൂര്യ ചിത്രത്തിന്റെ ഷൂട്ടിംഗിനായി അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ എതതിയിരുന്നു.

എന്‍ജികെ
മയക്കം എന്ന,ആയിരത്തില്‍ ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍ജികെ. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും സൂര്യയുടെ എന്‍ജികെയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ സൂര്യയെ കാണിച്ചിരുന്നത്. സൂര്യയെ നായകനാക്കി ആദ്യമായിട്ടാണ് ശെല്‍വരാഘവന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. .ചിത്രത്തില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രത്തെയായിരിക്കും നടന്‍ അവതരിപ്പിക്കുക.

കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയായി
ചിത്രത്തിലെ കുറച്ചു രംഗങ്ങള്‍ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു. സൂര്യയും എന്‍ജികയെിലെ നായിക രാകുല്‍പ്രീതും അടങ്ങുന്ന രംഗങ്ങളായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. കുറച്ചു ദിവസത്ത ഷൂട്ടിംഗിനു ശേഷം സിനിമയുടെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഷൂട്ടിംഗ് കുറച്ചുനാള്‍ മുന്‍പ് മുടങ്ങിയെങ്കിലും ഇപ്പോള്‍ വേഗം പൂര്‍ത്തിയാക്കാനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിനു വേണ്ടി ആയിരുന്നു സൂര്യയും സംഘവും കൊച്ചിയിലെത്തിയിരുന്നത്. മട്ടാഞ്ചേരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.

റിലീസ്
അതേസമയം ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ചിത്രം എപ്രിലില്‍ തിയ്യേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, തമിഴ് ന്യഇയര്‍ സമയത്തായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. നേരത്തെ ദീപാവലി റിലീസായി തിയ്യേറ്ററുകളിലെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിംഗ് വൈകുകയായിരുന്നു.കെവി ആനന്ദ് ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷമായിരുന്നു സൂര്യ വീണ്ടും എന്‍ജികെയിലേക്ക് എത്തിയിരുന്നത്.

താരനിര
സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി.എന്‍ജികെയില്‍ എംഎല്‍എ വേഷത്തിലാണ് സൂര്യ എത്തുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരത്തിന്റെ കരിയറില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു.നടി സായി പല്ലവിയും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. പുലിമുരുകന്‍, ആദി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സൂര്യ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ജഗപതി ബാബുവിനൊപ്പം തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


Click it and Unblock the Notifications











