പൊളിറ്റിക്കല്‍ ത്രില്ലറുമായി മിന്നിക്കാന്‍ നടിപ്പിന്‍ നായകന്‍! എന്‍ജികെയുടെ റിലീസ് തിയ്യതി പുറത്ത്!
താനാ സേര്‍ന്തക്കൂട്ടത്തിന് ശേഷം സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍.
അവസാനഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ റിലീസ് തിയ്യതി പുറത്തുവന്നിരുന്നു, ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി മെയ് 31ന് ചിത്രം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. സിനിമയുടെ ഡബ്ബിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സൂര്യയുടെ പുതിയ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ടീസറില്‍ സൂര്യയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. നടന്റെ ശക്തമായ തിരിച്ചുവരവ് ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷകള്‍.
ചിത്രത്തില്‍ നന്ദ ഗോപാലന്‍ കുമാരന്‍ എന്നാണ് സൂര്യയുടെ കഥാപാത്രത്തിന്റെ പേര്. തെലുങ്ക് നടന്‍ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭു ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications