തമിഴ് നടന്‍ സൂര്യ വീണ്ടും കൊച്ചിയിലെത്തി! ഇത്തവണ എന്‍ജികെ യ്ക്ക് വേണ്ടി, ഒപ്പം നടി സായി പല്ലവിയും!

Recommended Video

കൊച്ചിക്ക് ആവേശമായി സൂര്യയും സായി പല്ലവിയും

കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സിനിമാപ്രേമികള്‍ സൂര്യയുടെ എന്‍ജികെ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്. താനെ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിന് ശേഷം നടന്‍ സൂര്യ നായകനായിട്ടെത്തുന്ന ചിത്രം മേയ് 31 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. അനൗണ്‍സ് ചെയ്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സിനിമയെ കുറിച്ചുള്ള ആരാധകരുടെ ആകാംഷ വളരെ വലുതായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും സംവിധായകന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്ന് നീണ്ട് പോവുകയായിരുന്നു.

ഒടുവില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. തമിഴ് സിനിമയാണെങ്കിലും കേരളത്തിലടക്കം വമ്പന്‍ സ്വീകരണമാണ് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് സൂര്യ ഇന്ന് കൊച്ചിയിലെത്തിയിരിക്കുകയാണ്. സൂര്യ മാത്രമല്ല സിനിമയുടെ സംവിധായകനും നായികയുമെല്ലം എറണാകുളത്ത് വെച്ച് നടക്കുന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

 എന്‍ജികെ

എന്‍ജികെ

നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കി സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് എന്‍ജികെ. നന്ദ ഗോപാലന്‍ കുമാരന്‍ എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് എന്‍ജികെ എന്ന പേര് വന്നിരിക്കുന്നത്. ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണിത്. 2018 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സായി പല്ലവിയാണ് നായിക. ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ശരത് കുമാര്‍, ബാല സിംഗ് എന്നിവരാണ് മറ്റ് താരങ്ങള്‍.

 കൊച്ചിയിലെത്തിയ താരങ്ങള്‍

കൊച്ചിയിലെത്തിയ താരങ്ങള്‍

തമിഴ് സിനിമകള്‍ കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ് റിലീസ് ചെയ്യാറുള്ളത്. ഇത് മുന്‍കൂട്ടി കണ്ട് എന്‍ജികെ യുടെ അണിയറ പ്രവര്‍ത്തകര്‍ കേരളത്തിലും പത്രസമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. എന്‍ജികെ യുടെ പ്രമോഷന്‍ ഭാഗമായി കൊച്ചിയിലെത്തിയ സൂര്യയ്ക്കും സായി പല്ലവിയ്ക്കുമെല്ലാം ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. എറണാകുളം, കലൂര്‍ ഹോട്ടല്‍ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന പത്രസമ്മേളനത്തില്‍ സൂര്യ, സംവിധായകന്‍ സെല്‍വ രാഘവന്‍, സായി പല്ലവി, സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ എന്നിവരും പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കാണിച്ച് കൊണ്ടായിരുന്നു പത്രസമ്മേളനം തുടങ്ങിയത്.

  സായി പല്ലവിയ്ക്ക് പറയാനുള്ളത്..

സായി പല്ലവിയ്ക്ക് പറയാനുള്ളത്..

സൂര്യയെ പോലെ സായി പല്ലവിയായിരുന്നു പത്രസമ്മേളനത്തില്‍ തിളങ്ങി നിന്നത്. സായി പല്ലവി നായികയായി അരങ്ങേറ്റം നടത്തിയ പ്രേമം റിലീസ് ചെയ്തത് ഒരു മാര്‍ച്ച് 29 നായിരുന്നു. വീണ്ടും അതേ ദിവസം കേരളത്തില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം സായി പല്ലവി പ്രകടിപ്പിച്ചു. സൂര്യയുമായി ഒന്നിച്ചുള്ള ചിത്രം തനിക്കേറെ പാഠങ്ങള്‍ പഠിപ്പിച്ചെന്നും പത്ത് വര്‍ഷം കൊണ്ട് സിനിമയില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍ ഈയൊരു സിനിമ കൊണ്ട് പഠിച്ചെടുത്തെന്നും സായി പല്ലവി പറയുന്നു.

 ബിഗ് റിലീസിനൊരുങ്ങുന്നു

ബിഗ് റിലീസിനൊരുങ്ങുന്നു

ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സെല്‍വ രാഘവന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2013 ലാണ് ഇരണ്ടാം ഉലകം എന്ന സിനിമ സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. അതിന് ശേഷം സെല്‍വ രാഘവന്‍ തിരക്കഥ ഒരുക്കിയ സിനിമ എത്തിയിരുന്നു.

പ്രീ ബിസിനസിലും നേട്ടം തന്നെ

പ്രീ ബിസിനസിലും നേട്ടം തന്നെ

എന്‍ജികെ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. പ്രീ ബിസിനസിലുടെ സിനിമയ്ക്ക് നേട്ടം ലഭിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. സാറ്റലൈറ്റ് റൈറ്റ് വലിയ തുകയ്ക്കായിരുന്നു വിറ്റ് പോയത്. വിജയ് ചാനലാണ് എന്‍ജികെ സ്വന്തമാക്കിയത്. റിലീസ് ദിവസം ആഗോളതലത്തില്‍ വലിയൊരു റിലീസാണ് എന്‍ജികെ യ്ക്ക് വേണ്ടി തീരുമാനിച്ചിരിക്കുന്നത്. സംവിധായകന്‍ സെല്‍വ രാഘവനും മറ്റുള്ളവരും ചേര്‍ന്നാണ് സിനിമയുടെ തിയറ്റര്‍ അവകാശം നോക്കുന്നത്. ഒരേ സമയം തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X