കാപ്പാന് പിന്നാലെ സുരരൈ പോട്രുമായി നടിപ്പിന്‍ നായകന്‍! സൂര്യ ചിത്രത്തിന്റ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സുരരൈ പോട്രു. എന്‍ജികെ, കാപ്പാന്‍ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് നടന്റെ പുതിയ ചിത്രമെത്തുന്നത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സുധി കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

തെലുങ്കില്‍ ആകാസം നീ ഹദ്ധുരാ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപാകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.
പരേഷ് റാവല്‍, ജാക്കി ഷ്റോഫ്, മോഹന്‍ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മാറ്റിവെച്ചിരുന്നു. സിനിമ അടുത്തവര്‍ഷം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











