ഗോവന്‍ തീരത്ത് ആടിപ്പാടി സൂര്യയും സമാന്തയും
ഗോവന്‍ തീരത്ത് ആടിപ്പാടി സൂര്യയും സമാന്തയും. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ അഞ്ചാന്റെ ഷൂട്ടിംഗിലാണ് ഇരുവരും. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് ഇരുവരും ഗോവയിലെത്തിയത്. എന്‍ ലിങ്കുസ്വാമി ഒരുക്കുന്ന അഞ്ചാന്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മുംബൈയിലാണ് അഞ്ചാന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ചിത്രം തെലുങ്കിലേയ്ക്കും റിലീസ് ചെയ്യുന്നുണ്ട്.സിക്കന്ദര്‍ എന്ന പേരിലാണ് അഞ്ചാന്‍ തെലുങ്കില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം ഇതിനോടകം തന്നെ വന്‍തുകയ്ക്ക് വിറ്റുപോയി.

യുണൈറ്റഡ് ഇന്ത്യ എക്‌സ്‌പോര്‍ട്ട്‌സാണ് ചിത്രത്തിന്റെ പകര്‍പ്പകവാശം വന്‍ തുകയ്ക്ക് വാങ്ങിയത്. ജൂലൈയിലാണ് അഞ്ചാന്റെ ഓഡിയോ റിലീസ്. ഓഗസ്റ്റ് പതിനഞ്ചിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഏറെക്കുറെ ഷൂട്ടിംഗും ഇതിനോടകം തന്നെ പൂര്‍ത്തിയായി. ഇനി ഗാനരംഗങ്ങള്‍ മാത്രമാണ് ചിത്രീകരിയ്ക്കാന്‍ ബാക്കിയുള്ളത്.


Click it and Unblock the Notifications











