എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത് ഈ ചിത്രമാണ്: മനസു തുറന്ന് സൂര്യ! കാണൂ

By Midhun

തമിഴകത്ത് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരമാണ് സൂര്യ ശിവകുമാര്‍. നടപ്പിന്‍ നായകനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ജനപ്രിയ താരമായി മാറിയത്. നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം പിന്നീട് ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്താണ് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത്. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ഗജിനി സൂര്യയുടെ കരിയറിലെ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നായിരുന്നു.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രമായിരുന്നു സൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. സൂര്യയുടെ പൊങ്കല്‍ റിലീസായി തമിഴ്‌നാട്ടിലും കേരളത്തിലും ഒരേസമയമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് സൂര്യയുടെതൊയി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങില്‍ തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ച ചിത്രത്തെക്കുറിച്ച സൂര്യ മനസ് തുറന്നിരുന്നു.

ആരാധകരുടെ ഇഷ്ടതാരം

ആരാധകരുടെ ഇഷ്ടതാരം

തമിഴകത്ത് വിജയ്,അജിത്ത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അതേ സ്വീകാര്യത സൂര്യയുടെ ചിത്രങ്ങള്‍ക്കും ലഭിക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സൂര്യ. സൂര്യ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച വരവേല്‍പ്പാണ് കേരളത്തിലെ സിനിമാ പ്രേമികള്‍ നല്‍കാറുളളത്. സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന് മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. താരത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നായിരുന്നു താനാ സേര്‍ന്ത കൂട്ടം. നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ ഒരുക്കിയ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു ഇത്. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം ഹാസ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തില്‍ ഒരുവന്‍,മയക്കം എന്ന എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ശെല്‍വരാഘവന്‍. സൂര്യയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും എന്‍ജികെയിലെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലൂളള സൂര്യയുടെ ലുക്കായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ശെല്‍വരാഘവനോടൊപ്പം ആദ്യമായി ഒരു ചിത്രത്തിനു വേണ്ടി സൂര്യ ഒന്നിക്കുമ്പോള്‍ ആരാധകര്‍ അത് ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്‍ജികെയ്ക്കു ശേഷം സംവിധായകന്‍ കെവി ആനന്ദിന്റെ പുതിയ ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്. അയന്‍,മാട്രാന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് ഈ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നത്.

വാരണം ആയിരം

വാരണം ആയിരം

സൂര്യയുടെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ ഗൗതം വാസുദേവ മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു സൂര്യ അഭിനയിച്ചിരുന്നത്. സമീറ റെഡ്ഡി, സിമ്രാന്‍, ദിവ്യ സ്പന്ദന തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തിയിരുന്നത്. സൂര്യ വ്യത്യസ്ഥ ലുക്കുകളിലെത്തിയ ചിത്രം പ്രണയത്തിന് പ്രാധാന്യം നല്‍കികൊണ്ടുളള ഒരു ചിത്രം കൂടിയായിരുന്നു. ചിത്രത്തിലെ പ്രണയ രംഗങ്ങളെല്ലാം തന്നെ സിനിമാ പ്രേമികള്‍ നെഞ്ചോടു ചേര്‍ത്തവയായിരുന്നു.വാരണം ആയിരത്തിലെ പ്രണയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.

ജ്യോതികയോട് തോന്നിയ പ്രണയം

ജ്യോതികയോട് തോന്നിയ പ്രണയം

തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും.കാക്ക കാക്ക,പേരഴകന്‍ സില്‌നു ഒരു കാതല്‍ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നത്. പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ജ്യോതികയെ സൂര്യ ആദ്യമായി കണ്ടിരുന്നത്. ജ്യോതികയെ ആദ്യം കണ്ട മാത്രയില്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് സൂര്യ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ പ്രണയം തുറന്നു പറയാനുളള ധൈര്യമില്ലാത്തതിനാല്‍ ജ്യോതികയോടുളള പ്രണയം പറയാന്‍ ആ സമയത്ത് സാധിച്ചിരുന്നില്ല .കാക്ക കാക്ക എന്ന ഗൗതം മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് സൂര്യ ജ്യോതികയോടുളള ഇഷ്ടം തുറന്നു പറഞ്ഞത്.2006ലാണ് സൂര്യ സഹതാരമായിരുന്ന ജ്യോതികയെ വിവാഹം കഴിക്കുന്നത്.

ഇഷ്ട പ്രണയചിത്രം

ഇഷ്ട പ്രണയചിത്രം

കഴിഞ്ഞ ദിവസം ഒരു സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങില്‍ വെച്ച് തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ച ചിത്രത്തെക്കുറിച്ച് സൂര്യ മനസു തുറന്നിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത മൗനരാഗം എന്ന ചിത്രത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞിരുന്നത്. മൗനരാഗത്തില്‍ കാര്‍ത്തിക്കും രേവതിയും അഭിനയിച്ച മിസ്റ്റര്‍ ചന്ദ്രമൗലി എന്ന സീനാണ് തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചതെന്നാണ് സൂര്യ പറഞ്ഞിരിക്കുന്നത്. 1970കളില്‍ ജനിച്ച എല്ലാവരുടെയും ഇഷ്ട പ്രണയ ചിത്രം ഇതായിരിക്കുമെന്നും പ്രണയം എന്താണെന്ന് പഠിച്ചത് ഈ സിനിമയില്‍ നിന്നായിരിക്കുമെന്നും സൂര്യ പറഞ്ഞു. കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്ക് നായകനാവുന്ന മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് സൂര്യ തന്റെ ഇഷ്ട പ്രണയ ചിത്രത്തെക്കുറിച്ച മനസു തുറന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X