»   » സൂര്യയും പാടി, പാട്ട് യൂട്യൂബില്‍ ഹിറ്റ്

സൂര്യയും പാടി, പാട്ട് യൂട്യൂബില്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam

തങ്ങളുടെ അഭിനയ മികവുകൂടെ തെളിയിക്കാന്‍ ചില പിന്നണി ഗായകര്‍ ഒന്നോ രണ്ടോ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട് മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച് മടങ്ങിപ്പോയി. അഭിനയവും പാട്ടും ഒരുമിച്ച് കൊണ്ടു പോകുന്നവരുമുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസും പോപ് ഗായിക ഉഷ ഉതുപ്പും യുവടനെന്നും സംവിധായകനെന്നും പാട്ടുകാരനെന്നും പേരെടുത്ത വിനീത് ശ്രീനിവാസനും മുതല്‍ കൊച്ചു ഗായകര്‍ വരെ ഈ മേഖലയില്‍ അധികമാണ്.

അതുപേലെ തന്നെയാണ് അഭിനേതാക്കള്‍ പാട്ടിലേക്ക് തിരിഞ്ഞതും. ശരിക്കും അതൊരു സീസണായിരുന്നു. ലാലേട്ടനും ഇന്ദ്രജിത്തും പൃഥ്വിരാജും രമ്യാനമ്പീശനും അങ്ങനെ നീളും നിര. തമിഴിലും ഒട്ടും മോശമല്ല. ധനുഷും വിജയും ചിമ്പുവുമെല്ലാം പാടിയിട്ടുണ്ട്. പക്ഷേ എല്ലാവരും പാടിയത് സ്വന്തം സിനിമയ്ക്ക് വേണ്ടിയാണെങ്കില്‍ സൂര്യ അതിലൊരി ചെയ്ഞ്ച് വരുത്തിയിരിക്കുകയാണ്.

ഒരു പരസ്യചിത്രത്തിലുവേണ്ടിയാണ് സൂര്യ പാടിത്. ഏതായാലും സംഗതി ഏറ്റു, പാട്ട് ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. പരസ്യ സംവിധായകനായ രാജീവ് മേനോന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സൂര്യ പാടാന്‍ തയ്യാറായത്. ഭാര്യയും നടിയുമായ ജ്യോതികയ്‌ക്കൊപ്പം സൂര്യ തന്നെയാണ് പരസ്യത്തില്‍ അഭിനയിക്കുന്നതും.

സൂര്യയുടെ ചിത്രങ്ങളില്‍ സ്ഥിരമായി പാട്ടുപാടാറുള്ള ഗായകന്‍ കാര്‍ത്തിക് സുര്യ പാടുന്നത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

<center><iframe width="420" height="315" src="//www.youtube.com/embed/nAaQp35Sy-Y" frameborder="0" allowfullscreen></iframe></center>

English summary
Tamil Actor Surya Sing A Song For A Advertisement, Which Song Hit In You Tube.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam