ആ പുരസ്‌കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്

By Aswini

കുഞ്ഞിക്കൂനന്‍, പച്ചക്കുതിര, മായ മോഹിനി, സൗണ്ട് തോമ, ചാന്ത് പൊട്ട് അങ്ങനെ എന്നും കഥാപാത്രങ്ങളില്‍ വ്യത്യസ്ത പരീക്ഷിക്കുകയും ആത്മാര്‍ത്ഥായി അതിനെ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്യുന്നിടത്തിലാണ് നമ്മുടെ ജനപ്രിയ നായകന്‍ ദിലീപിന്റെ വിജയം.

ഇത്രയൊക്കെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായി പരീക്ഷിച്ചിട്ടും, പലപ്പോഴും പടിക്കല്‍ വരെ വന്നു നോക്കിയ സംസ്ഥാന പുരസ്‌കാരം ദിലീപിന് ഒറ്റത്തവണ മാത്രമേ കിട്ടിയിട്ടുള്ളൂ. അത് ഇതിനൊന്നുമായിരുന്നില്ല, 2012 ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്ന ചിത്രത്തിന്

എന്നാല്‍ ദിലീപ് അനശ്വരമാക്കിയ ഒരു കഥാപാത്രത്തെ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ പകരക്കാരനായി എത്തിയത് സൂര്യയായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് നടന് ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു, അപ്പോഴാണ് സൂര്യ പറഞ്ഞത് 'ഇത് ദിലീപ് സാറിന് ഉള്ളതാണെന്ന്'

കുഞ്ഞിക്കൂനന്‍

ആ പുരസ്‌കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്

കുഞ്ഞിക്കൂനന്‍ എന്ന ചിത്രമായിരുന്നു അത്. പേരഴകന്‍ എന്ന പേരില്‍ തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോള്‍ സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്

ദിലീപിന്റെ കഷ്ടപ്പാട്

ആ പുരസ്‌കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് കഠിന പ്രയത്‌നത്തിനും തയ്യാറാവുന്ന ദിലീപിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞിക്കൂനന്‍ എന്ന ചിത്രം. കൈയ്യും കാലുമൊക്കെ വളച്ച് വികൃതമാക്കി, ദിവസവും മുതുക് വളച്ച് പിടിച്ചായിരുന്നു ദിലീപിന്റെ അഭിനയം. ഒരുപാട് സ്‌ട്രൈന്‍ എടുത്താണ് ദിലീപ് ആ കഥാപാത്രത്തെ പൂര്‍ത്തിയാക്കിയത്

കല്യാണരാമനില്‍ എത്തിയപ്പോള്‍

ആ പുരസ്‌കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിന് ശേഷമാണ് കല്യാണരാമനില്‍ അഭിനയിക്കുന്നത്. കല്യാണ രാമന്റെ ഷൂട്ടിങ് സമയത്തൊക്കെ ദിലീപ് കൈയ്യും കാലും എണ്ണയിട്ട തടവുകയായിരുന്നു. കുഞ്ഞിക്കൂനന് വേണ്ടി കൈയ്യും കാലും മടക്കിവച്ച് അഭിനയിച്ചതിന്റെ വേദന അപ്പോഴും മാറിയിരുന്നില്ല

പുരസ്‌കാരം പ്രതീക്ഷിച്ചു, പക്ഷെ ഇല്ല

ആ പുരസ്‌കാരം വാങ്ങി സൂര്യ പറഞ്ഞു, ഇത് ദിലീപ് സാറിനുള്ളതാണ്

കുഞ്ഞിക്കൂനന്റെ റിലീസിന് ശേഷം പലരും ഉറപ്പിച്ച് പറഞ്ഞു, ജനപ്രിയ നായകന് ഒരു പുരസ്‌കാരം ഉറപ്പാണ്. എന്നാല്‍ ഒരു പുരസ്‌കാരവും ദിലീപിന് നല്‍കിയില്ല. കോമഡി താരങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാന്‍ ജൂറിക്ക് താത്പര്യമില്ലായിരുന്നുവത്രെ!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X