നടിപ്പിന്‍ നായകന്‍ വീണ്ടും കേരളത്തിലേക്ക്! അമ്മ മഴവില്‍ ഷോയില്‍ സൂര്യയും

By Midhun

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടനാണ് സൂര്യ. ആരാധകര്‍ നടിപ്പിന്‍ നായകനെന്ന് സ്‌നേഹത്തോടെ വിശേഷിപ്പിക്കുന്ന നടന്‍ തമിഴകത്തെ സൂപ്പര്‍ താരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. തമിഴ്‌നാട്ടില്‍ വിജയ്,അജിത്ത് ചിത്രങ്ങള്‍ക്ക് കിട്ടുന്നതു പോലെയുളള സ്വീകാര്യത സൂര്യയുടെ ചിത്രങ്ങള്‍ക്കും ലഭിക്കാറുണ്ട്. താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രമായിരുന്നു സൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ക്കുളള സൂര്യയുടെ പൊങ്കല്‍ സമ്മാനമായാണ് പുറത്തിറങ്ങിയിരുന്നത്.

surya

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും കൂടുതല്‍ ആരാധകരുളള താരമാണ് സൂര്യ. മലയാളി പ്രേക്ഷകരും സൂര്യയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണം നല്‍കാറുണ്ട്. ആരാധകരെ ആവേശത്തിലാഴ്ത്തി താരം വീണ്ടം കേരളത്തിലെത്തുകയാണ്. താരസംഘടനയായ അമ്മ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് സൂര്യ എത്തുന്നത്. അമ്മ മഴവില്‍ ഷോയില്‍ വിശിഷ്ടാതിഥിയായാണ് സൂര്യ പങ്കെടുക്കുന്നത്. മെയ് ആറിനാണ് താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി നടക്കുന്നത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പഴയ കാല സിനിമാ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും നടത്തുന്നുണ്ട്.

ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാഷോ സംഘടിപ്പിക്കുന്നത്. ഞായറാഴ്ചയാണ് നടന്‍ സൂര്യ മെഗാഷോയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തുന്നത്. ഞായറാഴ്ച തന്നെ സൂര്യ ആരാധകര്‍ക്കായി ടാഗോര്‍ തിയ്യേറ്ററില്‍ സ്‌നേഹ സംഗമവും നടത്തുന്നുണ്ട്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെ എന്ന ചിത്രമാണ് സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.തെന്നിന്ത്യന്‍ താരസുന്ദരികളായ സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X