For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യഥാർഥ ജീവിതത്തിലും ഇവർ സൂപ്പർസ്റ്റാർ തന്നെ!! ഒരു മടിയും കൂടാതെ 1 കോടി, ബിഗ് സല്യൂട്ട്....

  By Ankitha
  |

  പ്രകൃതി താണ്ഡവമാടിയപ്പോൾ അതിൽ ഒലിച്ചു പോയത് അനേകം പാവപ്പെട്ട ജനങ്ങളുടെ സ്വപ്നങ്ങളും സന്തോഷങ്ങളുമാണ്. പ്രളയം കൊണ്ട് പോയത് നൂറ് കണക്കണിന് പേരുടെ കളറുളള ജീവനും ജീവിതവുമാണ്. മഴയും പ്രളയവും ശമിച്ച ഈ അവസരത്തിൽ ആദ്യം മുതൽ ജീവിതം പടിത്ത് ഉയർത്താനുളള തയ്യാറെടുപ്പിലാണ് ഇവർ. എന്നാൽ എവിടെ നിന്ന് തുടങ്ങുമെന്ന ആശങ്കയിലാണ്. ഇവർക്കൊപ്പം എന്തിനും കൂട്ടായി സർക്കാരും കുറെ നല്ല മനുഷ്യരുമുണ്ട്.

  പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. സിനിമ, സാംസ്കാരിക, സാമൂഹിക മേഖലയിലുളള പ്രമുഖരാണ് കേരളത്തിലെ ജനങ്ങൾക്ക് തുണയായി എത്തുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഒന്നിനും തികയാത്ത അവസ്ഥയാണ്. ഇപ്പോഴിത കേരളത്തിന് സഹായവുമായി തെന്നിന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും രംഗത്തെത്തുന്നുണ്ട്. കേരളീയർ നല്ല സിനിമകൾക്കും താരങ്ങൾക്കും നൽകുന്ന പിന്തുണയുടെ ഫലമാണ് ഇത്. കേരളത്തിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി താരങ്ങൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

  ശ്രീനിയെ അതിഥി വശത്താക്കുന്നു? ആഞ്ഞടിച്ച് പേളി! സ്വീറ്റ് ഹാര്‍ട്ടിനെ പറഞ്ഞപ്പോള്‍ പൊള്ളിയോ? കാണൂ!

  വിജയ്കാന്ത് ഒരു കോടി

  വിജയ്കാന്ത് ഒരു കോടി

  പ്രളയക്കെടുതിയിൽ അകപ്പെട്ടു പോയ കേരളത്തിന് ഡിഎംകെ നേതാവും തമിഴ് നടനുമായ വിജയ് കാന്ത് 1 കോടി രൂപ സഹായം നൽകും. അമേരിക്കയിൽ ചികിത്സയിലായിരുന്ന വിജയ്കാന്ത് ചെന്നൈയിൽ തിരിച്ചെത്തിയതിനു പിന്നാലെ തന്നെ കേരളത്തിന് സഹായ വാഗ്ദാനം നൽകുകയായിരുന്നു. ഒരു കോടി രൂപയുടെ സാധാനസാമഗ്രികൾ കേരളത്തിലേയ്ക്ക് അയക്കുമെന്നും അദ്ദേഹം ട്വീറ്റും ചെയ്തു.

  അവശ്യ വസ്തുക്കൾ

  അവശ്യ വസ്തുക്കൾ

  ദുരിതാശ്വാസ ക്യമ്പുകളിലേയ്ക്ക് ആവശ്യമായ അവശ്യവസ്തുക്കളാണ് കേരളത്തിലേയ്ക്ക് ആയക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള പാർട്ടി യൂണിറ്റുകളിൽ നിന്ന് ഇവ ശേഖരിച്ചതിനു ശേഷം ഓഗസ്റ്റ് 24 ന് ഇത് കേരളത്തിലേയ്ക്ക് അയക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിനാവശ്യമായി കൂടുതൽ തുക കേന്ദ്രം സംഭാവനചെയ്യണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

  സുശാന്ത് സിങ് സൂപ്പർ ഹീറോ

  സുശാന്ത് സിങ് സൂപ്പർ ഹീറോ

  ഒട്ടും വിചാരിക്കാത്ത പലരും കേരളത്തിന് നേരെ സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്. അതിൽ എല്ലാവരേയും ഞെട്ടിച്ചത് ബോളിവുഡ് താരമാണ് സുശാന്ത് സിങ്ങാണ്. ഒരു കോടി രൂപയാണ് സുശാന്ത് കേരളത്തിനു വേണ്ടി നൽകിയിരിക്കുന്നത്. സ്വന്തം നാടായിട്ടു പോലും പലരും വേണ്ടവിധം സഹായിച്ചിരുന്നില്ല. ഇവർക്ക് ഈ താരം ഒരു മാതൃക തന്നെയാണ്. കാരണം കേരളത്തിലെ പലർക്കും ഇദ്ദേഹം അത്ര പരിചിതൻ പോലുമല്ല. കൂടാതെ ആഴത്തിലുളള ഫാൻ ക്ലബും ഈ താരത്തിന് ഇവിടെയില്ല.

   ആരാധകന്റെ ട്വീറ്റ്‌‌

  ആരാധകന്റെ ട്വീറ്റ്‌‌

  ഒരു ആരാധകന്റെ ട്വിറ്റാണ് കാര്യമായത്. പ്രളത്തിൽ മുങ്ങിയ കേരളത്തെ പിടിച്ചുയർത്താൻ ഏവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും അകമഴിഞ്ഞ സഹായങ്ങളാണ് കേരളത്തിന്റെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് എത്തുന്നത്. എന്നാൽ കയ്യിൽ പണമില്ലാതെ എന്തു ചെയ്യണമെന്ന് ആലോചിച്ച് വിഷമിക്കുന്നവരും ധാരളമുണ്ടെന്നും അത്തരത്തിലുളള ഒരാളാണ് താനെന്നും ഒരു ശുഭംരഞ്ജൻ എന്നയാൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളുടെ ട്വിറ്റിന് ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

   ഒരു കോടി രൂപ

  ഒരു കോടി രൂപ

  ആരാധകന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് ഒരു കോടി രൂപ കേരളത്തിന് നൽകുമെന്ന് സുശാന്ത് പറഞ്ഞത്. താരത്തിന്റെ മറുപടി ഇങ്ങനെ. നിങ്ങളുടെ പേരിൽ ഒരു കോടി രൂപ ഞാൻ സഹായം നൽകും. ഈ തുക ദുരിതാശ്വാസ ഫണ്ടിൽ എത്തിയെന്ന് ഉറപ്പാക്കിയതിനു സേഷം അക്കാര്യം നിങ്ങൾ എന്നെ അറിയിക്കണമെന്നും സുശാന്ത് ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ താരം ഇയാളുടെ പേരിൽ പണം നിക്ഷേപിക്കുകയും ചെയ്തു. സുശാന്ത് നൽകിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്തതിനു ശേഷം ഇയാൾ സ്ക്രീൻ ഷോർട്ട് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

   നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കൂ

  നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കൂ

  വാക്ക് പറഞ്ഞതു പോലെ നിങ്ങൾ ക്ക് വേണ്ടതെന്താണോ അത് ചെയ്തു കഴിഞ്ഞു. നിങ്ങളാണ് ഇത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. അത് കൊണ്ട് തന്നെ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കൂ. അപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്‌നേഹം..എന്റെ കേരളം- സുശാന്ത് കുറിച്ചു

  English summary
  Sushant Singh Rajput donates Rs 1 crore to Kerala flood victims after plea by fan on Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X