ധോണിയുടെ ജീവിതവും സിനിമയാകുന്നു
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ജീവിതം സിനിമായക്കുന്നെന്നും നായകനായി അമീര്‍ കാന്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിരമിക്കല്‍ ബഹളമെല്ലാം കെട്ടടങ്ങിയപ്പോള്‍ അതിനെ കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. എന്നാല്‍ സച്ചിന്റെ കാര്യം പറഞ്ഞതു പോലെയല്ല. ധോണിയുടെ ജീവിതം തീര്‍തച്ചയായും സിനിമയാക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് 2015ല്‍ ആരംഭിക്കുകയും ചെയ്യും.
്‌റാഞ്ചിയിലെ ഒരു ചെറിയ നഗരത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി ഉര്‍ന്നുവന്ന മഹേന്ദ്ര സിംഗ് ധോണി എന്ന ആരാധകരുടെ ധോണിയുടെ ജീവിതം ശരിക്കും ഒരു സിനിമാ കഥ പോലെ തന്നെ വിചിത്രം. ധോണി സ്‌റ്റൈലുകൊണ്ടും മികവ് കൊണ്ടും നായക പ്രതിഭകൊണ്ടും ശ്രദ്ധനേടിയത് പെട്ടന്നായിരുന്നു. ധോണിയുടെ ഹെയര്‍ സ്‌റ്റൈല്‍ ഇന്ത്യയിലെ യുവാക്കുളുടെ പുതിയ ട്രെന്റായി മാറിയതും ഇതിന്റെ ഭാഗം.

ധോണിയുടെ ജീവിതം അഭ്രപാളിയിലെത്തുമ്പോള്‍ നായകനാകുന്നത് സുശാന്ത് സിംഗ് രാജ്പുത്താണ്. ദിബാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിയെ അവതരിപ്പിക്കാന്‍ ശ്രദ്ധാ കപൂറിനെയോ ദീപിക പദുക്കോണിനെയോ ഇറക്കാനാണ് സാധ്യത.
ധോണിയായി മാറാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോള്‍ സുശാന്ത് സിംഗ് രാജ്പുത്ത്. ഇതിനായി ധോണിയുടെ അഭിമുഖങ്ങളും മാച്ച് ക്ലിപ്പിങ്‌സും നിരീക്ഷിച്ചു. റാഞ്ചിയിലെ ധോണിയുടെ വീട്ടില്‍ പോയി ബന്ധുക്കളും സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകി. സിനിമയിക്ക് ധോണിയുടെയും പിന്തുണയുണ്ട്. ധോണിയും സുശാന്തും ബാന്ദ്രയിലെ ഒരു ഹോട്ടലില്‍ കൂടിക്കാഴ്ചയും നടത്തി.
95 കോടി രൂപ ചെലിവിട്ടാണ് ധോണിയുടെ ജീവിതം സിനിമായാക്കാന്‍ ഒരുങ്ങുന്നത്. ജാര്‍ഗണ്ഡ്, ദക്ഷിണാഫ്രിക്ക, ലണ്ടന്‍ തുടങ്ങിയ ഇടങ്ങലായിരിക്കും പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ അണിയറപ്രവര്‍ത്തര്‍ തയ്യാറായിട്ടില്ല.


Click it and Unblock the Notifications











