ധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം
സുശാന്ത് സിങ്ങ് രജ്പുത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി. ചിത്രത്തിലെ ധോണിയായുളള നടന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സുശാന്ത് ധോണിയായി അഭിനയിച്ചത്. ധോണിയുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞും അദ്ദേഹത്തോടൊപ്പം കുറെ നാള്‍ ചിലവഴിച്ച ശേഷവുമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങിനായി സുശാന്ത് എത്തിയത്.
ധോണിയുടെ മാനറിസങ്ങളെല്ലാം തന്മയത്വത്തോടെ സുശാന്ത് ക്യാമറയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നു. കൃാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ എത്തിയ സുശാന്തിന്റെ പ്രകടനം കണ്ട് ഞെട്ടിയിവരും ഏറെയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത് നടത്തിയത്.

മൈതാനത്തിന് പുറത്തിറങ്ങിയാല്‍ സ്വന്തം ടീമംഗങ്ങള്‍ക്ക് പോലും ധോണിയെ കാണാന്‍ കിട്ടാറില്ല. കളി ഇല്ലാത്ത സമയങ്ങള്‍ അദ്ദേഹം എവിടെയാണെന്ന് പോലും ആര്‍ക്കും അറിവുണ്ടാകില്ല. മറ്റുളളവര്‍ക്ക് പെട്ടെന്ന് നീരിക്ഷിച്ച് മനസിലാക്കാന്‍ സാധിക്കാത്ത ഒരു വ്യക്ത്വിത്വമായിരുന്നു ധോണിയുടെത്. എന്നാല്‍ മാസങ്ങളോളം സുശാന്ത് ധോണിയെ പിന്തുടരുകയായിരുന്നു.

ധോണി ഫ്രീയായപ്പോഴെല്ലാം ചോദ്യങ്ങള്‍ ചോദിക്കുകയും അവസാനം അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും സുശാന്ത് മനസിലാക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പെടെയുളള
പ്രശസ്തമായ ഷോട്ടുകളെല്ലാം പഠിക്കുകയും ചെയ്തിരുന്നു സുശാന്ത്. മുന്‍ ഇന്ത്യന്‍ താരമായിരുന്ന കിരണ്‍ മോറെയായിരുന്നു സുശാന്ത് സിങ്ങിനെ പഠിപ്പിച്ചത്.

ദിവസേന 5-6 മണിക്കൂര്‍ നേരം പ്രാക്ടീസ് ചെയ്ത ശേഷമായിരുന്നു സുശാന്ത് ധോണിയുടെ ഷോട്ടുകള്‍ പഠിച്ചെടുത്തത്. അതില്‍ തന്നെ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് ആദ്യം പഠിക്കുന്ന സമയത്ത് സുശാന്തിന് കാലിന് പരിക്കേറ്റിരുന്നു. പിന്നീട് രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് ആ ഷോട്ട് പഠിച്ചെടുക്കാനായത്. സിനിമയിലെ സുശാന്തിനെ പ്രകടനം കണ്ട് സാക്ഷാല്‍ ധോണി പോലും അതിശയിച്ചുപോയിരുന്നു.
Recommended Video

അത്രത്തോളം മികവുറ്റ രീതിയിലാണ് ധോണിയെ സുശാന്ത് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. 2011 ലോകകപ്പില്‍ സിക്‌സറടിച്ചുകൊണ്ട് ധോണി ഫിനിഷ് ചെയ്ത ആ ഷോട്ട് സിനിമയില്‍ സുശാന്ത് ചെയ്തപ്പോഴും എല്ലാം ക്രിക്കറ്റ് ആരാധകരിലും രോമാഞ്ചമുണ്ടാക്കിയിരുന്നു. ധോണി ബയോപിക്കിന് പുറമെ ആമിര്‍ ഖാന്റെ പികെ എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത് കാഴ്ചവെച്ചത്. ബോളിവുഡില്‍ പത്തിലധികം സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു സുശാന്ത്. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി സംവിധാനം ചെയ്ത ചിച്ചോരെ എന്ന ചിത്രമായിരുന്നു നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമയും തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications