For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് അവന്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു! സുശാന്തിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് സഹോദരി

  |

  ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. സുശാന്തിന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊന്നും ഇതുവരെയും നടന്റെ വിടവാങ്ങല്‍ ഉള്‍ക്കൊളളാനായിട്ടില്ല. ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. എംഎസ് ധോണി ബയോപിക്ക്. ചിച്ചോരെ പോലുളള സിനിമകളിലൂടെയാണ് സുശാന്ത് എല്ലാവരുടെയും ഇഷ്ടതാരമായി മാറിയത്. സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ബേച്ചാരെ അടുത്തിടെയാണ് ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയത്.

  സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് പങ്കുവെക്കുന്നത്. നിരവധി പേരാണ് ആദ്യ ദിനം തന്നെ സുശാന്തിന്റെ സിനിമ കണ്ടിരിക്കുന്നത്. അതേസമയം ദില്‍ബേച്ചാര കണ്ട് സുശാന്തിന്റെ സഹോദരിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. സുശാന്തിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സഹോദരി ശ്വേത സിംഗ് എത്തിയത്.

  അതികഠിനമായ വേദനയാണ് ഞാന്‍ അനുഭവിക്കുന്നതെന്നും അതുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം ഓരോ ചിന്തകള്‍ എന്റെ ഓര്‍മ്മയിലേക്ക് എത്തുകയും എന്നെ തകര്‍ത്തുകളയുകയും ചെയ്യുന്നു. എല്ലാത്തില്‍ നിന്നും അവനെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഉറങ്ങി ഏണീക്കുമ്പോള്‍ അവനെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞങ്കിലെന്ന്, നടന്നതെല്ലാം ഒരു ദുസ്വപ്‌നം മാത്രമായിരുന്നെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നു. ശ്വേത പറയുന്നു.

  സുശാന്തിനെ കൂടാതെ എനിക്ക് ഒരു സഹോദരന്‍ കൂടിയുണ്ടായിരുന്നു. താന്‍ ജനിക്കുന്നതിന് മുന്‍പ് കുഞ്ഞായിരുന്നപ്പോള്‍ തന്നെ ആ സഹോദരന്‍ മരിച്ചുവെന്ന് ശ്വേത പറയുന്നു. ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ സുശാന്ത് ജനിച്ചപ്പോള്‍ വളരെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു.

  റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

  ഞങ്ങള്‍ കളിച്ചു നൃത്തം ചെയ്തു. എല്ലാത്തരം കുഴപ്പങ്ങളും ഉണ്ടാക്കി. ഭക്ഷണം കഴിച്ചു ഉറങ്ങി. എല്ലാം ഒരുമിച്ച് ചെയ്തു. അങ്ങനെ ഞങ്ങള്‍ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്ന് ആളുകള്‍ മറന്നു. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് വ്യത്യസ്ത ക്ലാസുകളില്‍ പോകേണ്ടി വന്നു. ഭായിയുടെ നേഴ്‌സറിയും എന്റെ ക്ലാസും ഒരെ കെട്ടിടത്തിലായതിനാല്‍ ഞങ്ങളുടെ ഒന്നാം വര്‍ഷം നന്നായി പോയി.

  എന്നാല്‍ പിന്നീട് എന്റെ യുകെജി ക്ലാസ് മറ്റൊരു കെട്ടിടത്തിലായിരുന്നു. അവന്റെ ക്ലാസ് റൂം അതേ കെട്ടിടത്തില്‍ തന്നെ തുടര്‍ന്നു. അതിനാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഒരുദിവസം ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് ഞാന്‍ എന്റെ ക്ലാസ് മുറിയില്‍ അവനെ കണ്ടു. ഞങ്ങള്‍ അന്ന് വെറും നാല് അഞ്ച് വയസ് പ്രായമുളളവരായിരുന്നു. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് സുശാന്ത് എന്റെ ക്ലാസില്‍ എത്തി. തനിക്ക് സങ്കടവും പേടിയും തോന്നി അതുകൊണ്ടാണ് വന്നതെന്ന് അന്ന് സുശാന്ത് എന്നോട് പറഞ്ഞു.

  അന്ന് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് എന്റെ ക്ലാസിലെത്താന്‍ അവന്‍ കാണിച്ച സാഹസികത തന്നെ ഞെട്ടിച്ചെന്നും ക്ലാസ് ടീച്ചര്‍ വന്നപ്പോള്‍ സഹോദരന് വയ്യ എന്ന് പറഞ്ഞ് ക്ലാസില്‍ കൂടെ ഇരുത്തിയതും ശ്വേത പറയുന്നു. 2007ല്‍ ഞാന്‍ വിവാഹിതയായ ദിവസത്തെ ഓര്‍മ്മയും ശ്വേത പങ്കുവെച്ചു. വിവാഹം കഴിഞ്ഞ് ഞാന്‍ പോകുമ്പോള്‍ അവന്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ ഒരുപാട് കരഞ്ഞു. ശാരീരികമായി ഞങ്ങള്‍ ഇനി ഒരുമിച്ച് നില്‍ക്കില്ല.

  ഞാന്‍ യുഎസ്എയിലേക്ക് പോകുമ്പോള്‍ പലപ്പോഴും പരസ്പരം കാണില്ല. രണ്ടുപേരുടെയും ജീവിതങ്ങള്‍ തിരക്ക് പിടിച്ചതായി. പിന്നീട് ബോളിവുഡിലെ സുശാന്തിന്റെ വിജയത്തില്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചിരുന്നു. എങ്കിലും അവനെപ്പോഴും എന്റെ കുഞ്ഞനുജന്‍ ആയിരുന്നു എന്ന് ശ്വേത പറയുന്നു. തനിക്കൊപ്പം കുറച്ചുനാള്‍ യുഎസില്‍ വന്ന് നില്‍ക്കാന്‍ സുശാന്തിനോട് പറഞ്ഞിരുന്നതും ശ്വേത ഓര്‍ക്കുന്നു.

  Read more about: sushant singh rajput
  English summary
  sushant singh rajputs sister shweta singh remembering her brother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X