ഇന്ത്യയിലെ ദത്തെടുക്കല്‍ നടപടികള്‍ എളുപ്പമാക്കണം: സുസ്മിത സെന്‍

ഹൈദരാബാദ്: രാജ്യത്തെ ദത്തെടുക്കല്‍ നടപടികള്‍ എളുപ്പമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുസ്മിത സെന്‍. നിലവില്‍ ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികള്‍ ഏറെ സങ്കീര്‍ണമാണ്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് തീരുമാനിച്ചാല്‍ ഔദ്യോഗിക നടപടികളുടെ നീണ്ട നൂലാമാലകളിലൂടെ ഒരു കുടുംബം കടന്നുപോകണം. തല്‍സ്ഥിതി മാറണം.

ദത്തെടുക്കല്‍ നടപടികള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമായിരിക്കണെന്ന് 250 YFLO (യങ് FICCI ലേഡീസ് ഓര്‍ഗനൈസേഷന്‍) സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്‍ വ്യക്തമാക്കി.

ദത്തെടുക്കലിനെ കുറിച്ച് സുസ്മിത സെൻ

ദത്തെടുക്കല്‍ എന്ന വിഷയത്തില്‍ ഡോ. അനുരാധ റാവുമായി നടത്തിയ ചര്‍ച്ചയിലാണ് സുസ്മിത സെന്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഒരുഭാഗത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിന് ഒട്ടനവധി കടമ്പകളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. മറുഭാഗത്ത് ദത്തെടുത്തതിന് ശേഷം കുഞ്ഞിന്റെ വിവരങ്ങളറിയാന്‍ സര്‍ക്കാരിനോ, ബന്ധപ്പെട്ട വിഭാഗത്തിനോ താത്പര്യമില്ല. ഈ വ്യവസ്ഥ തെറ്റാണ്. ദത്തെടുത്ത ആദ്യ മൂന്നു, നാലു വര്‍ഷം കുഞ്ഞിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കണം. കാരണം ദത്തെടുത്ത കുടുംബം കുഞ്ഞുമായി ആത്മബന്ധം സ്ഥിപിക്കുന്നതില്‍ ആദ്യ വര്‍ഷങ്ങള്‍ നിര്‍ണായകമാണെന്ന് താരം പറയുന്നു.

ദത്തെടുക്കലിനെ കുറിച്ച് സുസ്മിത സെൻ

ഹൃദയം കൊണ്ടാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആളുകള്‍ തയ്യാറാവേണ്ടതെന്നും സുസ്മിത സെന്‍ ചര്‍ച്ചയ്ക്കിടെ സൂചിപ്പിച്ചു. സാധാരണയായി അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ പൊക്കിള്‍ക്കൊടി ബന്ധമെന്നാണ് വിശേഷിപ്പിക്കാറ്. എന്നാല്‍ ദത്തെടുക്കുന്നവര്‍ കുഞ്ഞുമായി മനസ്സുകൊണ്ടു ബന്ധം സ്ഥാപിക്കണം.

ഒരു കുഞ്ഞിനെ സംബന്ധിച്ച് ദത്തെടുക്കല്‍ ഏറ്റവും നിര്‍ണായകമാണ്. കുഞ്ഞിന്റെ ജീവിതംതന്നെ മാറ്റിയെടുക്കാന്‍ ആ തീരുമാനത്തിന് കഴിയുമെന്ന് സുസ്മിത സെന്‍ കൂട്ടിച്ചേര്‍ത്തു.

ദത്തെടുക്കലിനെ സുസ്മിത സെൻ

രണ്ടാമതൊരു മകളെ ദത്തെടുക്കാന്‍ താന്‍ പത്തു വര്‍ഷമാണ് സുപ്രീം കോടതിയില്‍ പോരാടിയത്. നേരത്തെ ഒന്നിന് പിറകെ ഒന്നായി പെണ്‍കുട്ടികളെ ദത്തെടുക്കാന്‍ ഇന്ത്യന്‍ നിയമം അനുവദിച്ചിരുന്നില്ല. ഇതിനെതിരെയാണ് താന്‍ പോരാടിയതും. ഒടുവില്‍ തനിക്ക് നീതി ലഭിച്ചു. നിയമം തിരുത്തപ്പെട്ടു. അങ്ങനെയാണ് 2010 -ല്‍ അലീസയെ താന്‍ ദത്തെടുത്തതെന്ന് സുസ്മിത സെന്‍ വ്യക്തമാക്കി.

ദത്തെടുക്കലിനെ കുറിച്ച് സുസ്മിത സെൻ

2000 -ത്തില്‍ 25 വയസ്സുള്ളപ്പോഴാണ് റെനീ എന്ന മകളെ താരം ആദ്യം ദത്തെടുത്തത്. നിലവില്‍ രണ്ടു ദത്തുകുട്ടികളുടെ അമ്മയാണ് സുസ്മിത സെന്‍.

തോല്‍വിയെക്കുറിച്ച് ആശങ്കയില്ല. തോല്‍ക്കാന്‍ തയ്യാറാണ്. പരീക്ഷണത്തിന് മുതിരാന്‍ താന്‍ തയ്യാറാണ്. വിജയത്തിലേക്കുള്ള പടവുകളാണ് ഓരോ തോല്‍വിയുമെന്ന് ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ചോദ്യത്തിന് സുസ്മിത സെന്‍ ഉത്തരം നല്‍കി.

ദത്തെടുക്കലിനെ കുറിച്ച് സുസ്മിത സെൻ

ഐഎസ് ഉദ്യോഗസ്ഥയാകാനായിരുന്നു ആഗ്രഹം. പക്ഷെ അപ്രതീക്ഷിതമായി സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനെടുത്ത തീരുമാനം തന്റെ ജീവിതത്തെ മാറ്റിമറിച്ചു — 43 വയസ്സുകാരിയായ സുസ്മിത സെന്‍ ഓര്‍ത്തെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X