'സ്വാമി'...അയ്യപ്പന്റെ ചരിത്രം സിനിമയാകുന്നു
ഹിന്ദു മത ആരാധനാ മൂര്‍ത്തി അയ്യപ്പന്റെ ചരിത്രം ചലച്ചിത്രം ആകുന്നു. എട്ട് ഭാഷകളില്‍ ആണ് ശ്രീ ധര്‍മ്മ ശാസ്താവിന്റെ കഥ ഒരുങ്ങുന്നത്. സ്വാമി എന്ന് ആണ് ചിത്രത്തിന്റെ പേര്. അയ്യപ്പന്റെ ആരാധനകന്‍ ബിജീഷ് മണി ആണ് കലിയുഗവരദന്റെ കഥ സിനിമ ആക്കുന്നത്. അയ്യപ്പഭക്തനായ ബിജീഷ് ഗുരുവായൂര്‍ സ്വദേശി ആണ്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ബേജ്പുരി, ജാര്‍ഖണ്ഡ്, ഗുജറാത്തി എന്നീ ഭാഷകളില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. ജാതിമതഭേദമന്യേ ആര്‍ക്കും പ്രവേശിക്കാവുന്ന അമ്പലം ആണ് അയ്യപ്പന്റേത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങള്‍ അയ്യപ്പ ദര്‍ശനത്തിന് എത്തുന്നുണ്ട്. തന്നെ ചിത്രം എടുക്കാന്‍ പ്രേരിപ്പിച്ചതും ഈ കാരണങ്ങള്‍ ആണെന്ന് ബിജേഷ് പറയുന്നു.

എന്നും മലയാള സീരിയലുകളില്‍ അയ്യപ്പന്റെ വേഷത്തില്‍ എത്തിയിരുന്ന ആന്ധ്രാസ്വദേശി കൗശിക് ബാബു തന്നെ ആണ് ചിത്രത്തിലും അയ്യപ്പന്റെ വേഷം അണിയുന്നത്. കലാഭവന്‍ മണി, തെലുങ്ക് നടന്‍ സുമന്‍, സുദീഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് മണിക്കൂറും പത്ത് മിനിട്ടും ദൈര്‍ഘ്യമുള്ള ഒരു ചിത്രമാണിത്. ചിത്രം പൂര്‍ത്തിയാക്കുവാന്‍ ബിനീഷിന് ഒരു വര്‍ഷം വേണ്ടി വന്നു.
അയ്യപ്പന്റെ കഥകള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. നിരവധി സീരിയലുകളിലും പുസ്തകങ്ങളിലും കേട്ടും വായിച്ചും അറിഞ്ഞതാണ്. എന്നാല്‍ ഈ ചിത്രം വ്യത്യസ്ഥത നിറഞ്ഞതായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു. വീര മണികണ്ഠനെ മനസ്സില്‍ ധ്യാനിച്ചാണ് സിനിമ നിര്‍മ്മിച്ചതെന്ന് നിര്‍മ്മാതാവ് ടി.കെ.ബി നായര്‍ പറഞ്ഞു.


Click it and Unblock the Notifications