twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വപ്നരാജ്യം നെയ്ത് കൃഷ്ണൻ കുട്ടി!! ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി...

    |

    31 വുഡ്‌സൈഡ് റോഡ് ഫിലിംസിന്റെയും ലണ്ടന്‍ കലാക്ഷേത്രയുടെയും ബാനറില്‍ കെ.വി.വിജയന്‍ നിര്‍മ്മിച്ച് രഞ്ജിവിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'സ്വപ്നരാജ്യം' ചിത്രീകരണം പൂര്‍ത്തിയായി. കേരളത്തിലും ലണ്ടനിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകൾ.കാസര്‍ഗോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തില്‍, പരമ്പരാഗതമായി കൃഷിചെയ്തു ജീവിക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണന്‍കുട്ടി എന്ന ആളുടെ ജീവതമാണ് സിനിമയുടെ പ്രമേയം.

    swapna rajyam

    നിങ്ങളാണെന്റെ സർവ്വസ്വം!! അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മകൾ കല്യാണിനിങ്ങളാണെന്റെ സർവ്വസ്വം!! അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മകൾ കല്യാണി

    എഞ്ചിനീയറിംഗ് പഠനകാലത്ത് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി ചില അവിചാരിതകാരണങ്ങളാല്‍ വേര്‍പിരിയുന്നു. അതുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്നൊരു മുക്തിയെന്ന നിലയിൽ ഇയാൾ ലണ്ടനിലെത്തുന്നത്. നാട്ടിലെ പറമ്പ് പണയപ്പെടുത്തിയായിരുന്നു ഇയാൾ ലണ്ടനിൽ എത്തുന്നത്. കാലം മുന്നോട്ടു പോകവെ ലണ്ടനിലും കാര്യങ്ങൾ വഷളാകുന്നു. തുടര്‍ന്ന് നിലനില്‍പ്പിനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൽ. കോളേജ് ക്യാമ്പസും കോളേജ് ലൈഫും കഥയെ മനോഹരമാക്കുമ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ലണ്ടന്‍ ജീവിതം പൂര്‍ണ്ണമായി ലണ്ടന്‍ നഗരത്തെ വരച്ചുകാട്ടുന്നണ്ട്. രഞ്ജി വിജയന്‍, ഷെമിന്‍, ജഗദീഷ്, മാല പാര്‍വ്വതി, മാമുക്കോയ, സുനില്‍ സുഗത, കലാഭവന്‍ നാരായണന്‍കുട്ടി, കുര്യാക്കോസ് ഉണ്ണിട്ടന്‍, മധുരിമ സജി, ഇ.വി.ചന്തു, വാസുദേവ്, കോളിന്‍മാവേലി, അതിഥി അന്തര്‍ജനം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

     നസ്രിയയുടെ ഗാനത്തിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!! വീ‍ഡിയോ വൈറലാകുന്നു... നസ്രിയയുടെ ഗാനത്തിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!! വീ‍ഡിയോ വൈറലാകുന്നു...

    ബാനര്‍-31 വുഡ്‌സൈഡ് റോഡ് ഫിലിംസ്, ലണ്ടന്‍ കലാക്ഷേത്രയുടെ ബാനറിൽ കെ.വി.വിജയൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രഞ്ജി വിജയൻ. ഛായാഗ്രാഹകൻ-രഞ്ജിത് രാഘവന്‍, വെല്‍സ് ചാക്കോ, സുജേഷ് എ.കെ., അഖീല്‍ ഹുസൈന്‍, എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, ഗാനരചന-രഞ്ജി വിജയന്‍, കുര്യാക്കോസ് ഉണ്ണിട്ടന്‍, റനിത് ഷെയ്ല്‍, സൊഹയര്‍ അബ്ബാസി, സംഗീതം-റനിത് ഷെയ്ല്‍, ആലാപനം-പത്മശ്രീ ഹരിഹരന്‍, ശ്രീരാഗ്‌ റാം, ഡെല്‍സി നൈനാന്‍, രഞ്ജി വിജയന്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

    English summary
    swapna rajyam movie packup
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X