സ്വപ്നരാജ്യം നെയ്ത് കൃഷ്ണൻ കുട്ടി!! ചിത്രം ഉടൻ തിയേറ്ററുകളിൽ...

രഞ്ജി വിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സ്വപ്നരാജ്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. കാസര്‍ഗോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തില്‍, പരമ്പരാഗതമായി കൃഷിചെയ്തു ജീവിക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണന്‍കുട്ടി എന്ന ആളുടെ ജീവതമാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലും ലണ്ടനിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകൾ.

swapnarajyam

എഞ്ചിനീയറിംഗ് പഠനകാലത്ത് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി വേര്‍പിരിയുന്നു. അതുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്നൊരു മുക്തിയെന്ന നിലയിൽ ഇയാൾ ലണ്ടനിലെത്തുന്നത്. കാലം മുന്നോട്ടു പോകവെ ലണ്ടനിലും കാര്യങ്ങൾ വഷളാകുന്നു. തുടര്‍ന്ന് നിലനില്‍പ്പിനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൽ പറയുന്നത്. കോളേജ് ക്യാമ്പസും അവിടത്തെ ജീവിതവുമൊക്കെ കഥയെ മനോഹരമാക്കുമ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ലണ്ടന്‍ ജീവിതം പൂര്‍ണ്ണമായി ലണ്ടന്‍ നഗരത്തെ വരച്ചുകാട്ടുന്നണ്ട്. രഞ്ജി വിജയന്‍, ഷെമിന്‍, ജഗദീഷ്, മാല പാര്‍വ്വതി, മാമുക്കോയ, സുനില്‍ സുഗത, കലാഭവന്‍ നാരായണന്‍കുട്ടി, കുര്യാക്കോസ് ഉണ്ണിട്ടന്‍, മധുരിമ സജി, ഇ.വി.ചന്തു, വാസുദേവ്, കോളിന്‍മാവേലി, അതിഥി അന്തര്‍ജനം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ബാനര്‍-31 വുഡ്‌സൈഡ് റോഡ് ഫിലിംസ്, ലണ്ടന്‍ കലാക്ഷേത്രയുടെ ബാനറിൽ കെ.വി.വിജയൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രഞ്ജി വിജയൻ. ഛായാഗ്രാഹകൻ-രഞ്ജിത് രാഘവന്‍, വെല്‍സ് ചാക്കോ, സുജേഷ് എ.കെ., അഖീല്‍ ഹുസൈന്‍, എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, ഗാനരചന-രഞ്ജി വിജയന്‍, കുര്യാക്കോസ് ഉണ്ണിട്ടന്‍, റനിത് ഷെയ്ല്‍, സൊഹയര്‍ അബ്ബാസി, സംഗീതം-റനിത് ഷെയ്ല്‍, ആലാപനം-പത്മശ്രീ ഹരിഹരന്‍, ശ്രീരാഗ്‌ റാം, ഡെല്‍സി നൈനാന്‍, രഞ്ജി വിജയന്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X