സ്വപ്നക്കൂട് ടീം വീണ്ടും
സൂപ്പര്‍താര ചിത്രങ്ങള്‍ക്കെതിരെ പോരടിച്ച് യുവതാര ചിത്രങ്ങള്‍ നേടുന്ന അപൂര്‍വമായ വിജയങ്ങളുടെ കൂട്ടത്തിലാണ് അഞ്ച് വര്‍ഷം മുമ്പ് റിലീസ് ചെയ്ത പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്മാരായ സ്വപ്നക്കൂട്. മമ്മൂട്ടിയുടെ പട്ടാളത്തെ പിറകിലാക്കിയാണ് 2003ലെ ഓണച്ചിത്രമായിരുന്ന സ്വപ്നക്കൂട് വിജയം നേടിയത്.
സ്വപ്നക്കൂടിനു ശേഷം പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും ഒന്നിപ്പിക്കാനുള്ള ശ്രമം നടന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. ക്ലാസ് മേറ്റ്സില്‍ നരേന്റെ റോളില്‍ അഭിനയിക്കാന‍് കുഞ്ചാക്കോ ബോബനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെങ്കിലും ചാക്കോച്ചന്‍ പിന്‍മാറുകയായിരുന്നു.
ഇപ്പോള്‍ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും ഒന്നിപ്പിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ഷാഫി. ചോക്ലേറ്റിലൂടെ യുവതാര ചിത്രം വിജയമാക്കാമെന്ന് തെളിയിച്ച ഷാഫി ഈ അഞ്ച് താരങ്ങളെയും അണിനിരത്തി വീണ്ടും അത്തരമൊരു ചിത്രമൊരുക്കുകയാണ്.
കുഞ്ചാക്കോ ബോബന്റെ നീണ്ട ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവിന് ഈ ചിത്രം കളമൊരുക്കും. രണ്ടു വര്‍ഷത്തിലേറെയായി കുഞ്ചാക്കോ ബോബന്‍ സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്.
റാഫി മെക്കാര്‍ട്ടിനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മായാവിക്കു ശേഷം ഷാഫിക്കു വേണ്ടി വീണ്ടും റാഫി മെക്കാര്‍ട്ടിന്‍ രചന നടത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ മധ്യത്തോടെ ആരംഭിക്കും. റംസാന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. വൈശാഖാ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications