ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിയിരുന്നു! നടനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് സ്വര
ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലും ശ്രദ്ധേയ പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചിരുന്നത്. തെലുങ്കിലെ ഒരു സാധാരണ നടന്‍ മാത്രമായിരുന്ന പ്രഭാസ് ബാഹുബലി ഇറങ്ങിയതിനു ശേഷം ജനപ്രിയ താരമായി ഉയരുകയായിരുന്നു.
ഇന്ത്യയിലെന്ന പോലെ വിദേശത്തും പ്രഭാസിനെ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. ബാഹുബലിയ്ക്ക് ശേഷമുളള പ്രഭാസിന്റെ സഹോ എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പ്രഭാസിനോടുളള ഇഷ്ടം ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍ തുറന്നുപറഞ്ഞിരുന്നു.

ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിപ്പോയെന്നാണ് സ്വര പറഞ്ഞത്. ബാഹുബലി ഒമ്പത് തവണയും ചിത്രത്തിന്റെ രണ്ടാം ഭാഗം എട്ട് തവണയും താന്‍ കണ്ടിരുന്നതായി സ്വര പറയുന്നു. എന്റെ പിതാവ് ആന്ധ്രയില്‍ നിന്നുളള ആളാണ്. തെലുങ്ക് സിനിമകള്‍ ഞാന്‍ ധാരാളമായി കാണാറുണ്ട്. ഇവിടെ ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മികച്ചൊരു തിരക്കഥ വരുമ്പോള്‍ ചെയ്യുമെന്നും സ്വര പറഞ്ഞു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സ്വര ഭാസ്‌ക്കര്‍ ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











