മായാമോഹിനിയും ശൃംഗാരവേലനും ശേഷം, ബിജു മേനോന്റെ സ്വര്‍ണ കടുവ
മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വര്‍ണ കടുവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബിജു മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വര്‍ണ കടുവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബിജു മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുശാഗ്രബുദ്ധിയും കൗശലവുമായി ജീവിതം കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം.
റിനി ഐപ് മാട്ടുമ്മല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

സ്വര്‍ണ കടുവ
തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

നായിക
ഇനിയയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

തിരക്കഥ
ഒരിടവേളയ്ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കഥാപാത്രങ്ങള്‍
ഇന്നസെന്റ്, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം നസീര്‍, ജയകുമാര്‍,കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മാണം
ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ട്രെയിലര്‍
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..
ബിജു മേനോന്റെ ഫോട്ടോസിനായി


Click it and Unblock the Notifications











