For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളക്ഷനില്‍ ആന്റണിയ്ക്ക് മുന്നില്‍ ഇക്കയും കമ്മാരനും ഒന്നുമല്ല! യൂത്തന്മാരില്‍ കിടിലനായി പെപ്പെ!!

  |

  ആന്റണി വര്‍ഗീസ് ഇന്ന് മലായളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായി മാറി കൊണ്ടിരിക്കുകയാണ്. വെറും രണ്ട് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളു എങ്കിലും രണ്ടും സൂപ്പര്‍ ഹിറ്റായതോട് കൂടി ആന്റണിയും അങ്ങ് സൂപ്പര്‍ സ്റ്റാറായി. കട്ടതാടിയും മുടിയുമായി യുവക്കളുടെ ഹരമായി ആന്റണി മാറിയത് വളരെ പെട്ടെന്നായിരുന്നു.

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തിയ അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ച സിനിമയായിരുന്നു സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ലിജോയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

   സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

  സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

  നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ചപ്പോള്‍ വിനായകന്‍, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രിലീസിന് തൊട്ട് മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറായിരുന്നു ചിത്രത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചത്. ബി ഉണ്ണികൃഷ്ണന്റെ ആര്‍ഡി ഇല്യൂമിനേഷന്‍സ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ബിസി ജോഷിയാണ് നിര്‍മ്മാതാവെങ്കിലും ലിജോ ജോസും ചെമ്പന്‍ വിനോദും സഹനിര്‍മ്മാതാക്കളാണ്.

   നാലാം ആഴ്ചയിലേക്ക്

  നാലാം ആഴ്ചയിലേക്ക്

  മാര്‍ച്ച് 29 ന തിയറ്ററുകളിലേക്ക് റിലീസിനെത്തിയ സിനിമ നാലാമത്തെ ആഴ്ച കഴിഞ്ഞിരിക്കുകയാണ്. അതിനിടെ മമ്മൂട്ടിയുടെയും ദിലീപിന്റെയുമടക്കം ബിഗ് ബജറ്റില്‍ നിര്‍മ്മിച്ചതും മറ്റുമായി വലിയ സിനിമകളും റിലീസിനെത്തിയിരുന്നു. എന്നാല്‍ അവയ്ക്ക് മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ കാഴ്ച വെക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. സിനിമ റിലീസിനെത്തിയ ദിവസം മറ്റ് രണ്ട് മേജര്‍ റിലീസ് സിനിമകളുമുണ്ടായിരുന്നു. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ആദ്യ ആഴ്ച കഴിയുമ്പോള്‍ സിനിമ 6.96 ലക്ഷമായിരുന്നു സ്വന്തമാക്കിയിരുന്നത്.

   50 ലക്ഷം

  50 ലക്ഷം

  തിയറ്ററുകളില്‍ മികച്ചൊരു സിനിമ എന്ന വിലയിരുത്തല്‍ ആദ്യം മുതല്‍ നേടിയിരിക്കുന്നതിനാല്‍ കളക്ഷന്റെ കാര്യത്തിലും നല്ല തുടക്കമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സിനിമയിലെ ആന്റണിയുടെയും മറ്റ് താരങ്ങളുടെയും അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല അവധിക്കാലവും കുട്ടികളുടെ പരീക്ഷകളും അവസാനിച്ചതിനാല്‍ സിനിമ കാണാന്‍ കുടുംബപ്രേക്ഷകരും സജീവമാണ്. 19 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്. ഈ കണക്കും ഫോറം കേരള തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത. ഈ വര്‍ഷം റിലീസിനെത്തിയ മറ്റുള്ള സിനിമകളെ കടത്തിവെട്ടിയുള്ള പ്രകടനമാണ് ആന്റണിയുടെ സിനിമ കാഴ്ച വെക്കുന്നത്.

  കേരള ബോക്‌സോഫീസില്‍

  കേരള ബോക്‌സോഫീസില്‍

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല കേരള ബോക്‌സോഫീസിലും സിനിമയ്ക്ക് മികച്ച തുടക്കമായിരുന്നു കിട്ടിയത്. കേരളത്തില്‍ സിനിമയുടെ കളക്ഷന്‍ എത്രയാണെന്നുള്ളത് പുറത്ത് വന്നിട്ടില്ലെങ്കിലും നല്ലൊരു തുകയായിരിക്കുമെന്നാണ് സൂചന. മാത്രമല്ല വിഷു സീസണ്‍ മുന്നില്‍ കണ്ടെത്തിയ സിനിമകളില്‍ നൂറ് ശതമാനം വിജയം നേടാന്‍ കഴിഞ്ഞ സിനിമകളുടെ കൂട്ടത്തില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലുമുണ്ട്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് കരുതുന്നത്. കേരളത്തിന് പുറത്തും സിനിമയ്ക്ക് മോശമില്ലാത്ത പ്രകടനമാണ്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും സിനിമ റിലീസ് ചെയ്തിരുന്നു.

  പറവ തിയറ്ററില്‍ പോയി കാണാത്തവരോടുള്ള പ്രതികാരമായിരുന്നോ? ഒടുവിലത് സംഭവിക്കാന്‍ പോവുന്നെന്ന് സൗബിന്‍!

  English summary
  Swathanthryam Ardharathriyil crosses a major landmark!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X