സ്വാതി പൃഥ്വിയുടെ നായിക
പൃഥ്വിരാജിന്റെ നായികയായി നടി സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് . ബൈസിക്കള്‍ തീവ്‌സ് എന്ന സിനിമ സംവിധാനം ചെയ്ത ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിലാണ് സ്വാതി എത്തുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജ് ഗൈഡിന്റെ വേഷമാണു ചെയ്യുന്നത്. നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടി യാണു സ്വാതി റെഡ്ഡി.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഫഹദ് ഫാസില്‍, ആസിഫ് അലി, അനൂപ് മേനോന്‍, ശ്രീനിവാസന്‍, ജോയ് മാത്യൂ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
മമ്മൂട്ടി നായകനാവുന്ന അച്ചാ ദിന്‍ എന്ന സിനിമയുടെ തിരക്കഥ രചിക്കുന്ന വിജീഷാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. മാഹിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
prithviraj swathi film asif ali anoop menon sreenivasan joy mathew പൃഥ്വിരാജ് സ്വാതി ആസിഫ് അലി അനൂപ് മേനോന്‍ ശ്രീനിവാസന്‍


Click it and Unblock the Notifications