അവള്‍ പല പുരുഷനൊപ്പവും കിടന്നിട്ടുണ്ടാവും, ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി
മലയാളത്തെ സംബന്ധിച്ച് വളരെ അധികം പക്വതയുള്ള നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തില്‍ സ്വാതി അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ രൂപപ്പെട്ട ഒരു ഇമേജാണത്. സ്വാതിയുടെ അഭിമുഖങ്ങള്‍ കണ്ടാല്‍ വ്യക്തി ജീവിതത്തിലും സ്വാതി വളരെ പക്വതയുള്ള പെണ്‍കുട്ടിയാണെന്ന് മനസ്സിലാവും.
മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്താന്‍ സ്വാതി റെഡ്ഡിയ്ക്ക് സാധിച്ചിട്ടിട്ടുണ്ട്. അങ്ങനെ ഹിറ്റായ സ്വാതി അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ച ആ കമന്റികളെ കുറിച്ച് പറഞ്ഞത്.

ടെലിവിഷന്‍ ഷോ
ജെമിനി ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്പര്‍ വണ്‍ യാരി എന്ന ഷോയില്‍ പങ്കെടുക്കുകയായിരുന്നു സ്വാതി റെഡ്ഡി. റാണ ദഗ്ഗുപതി അവതരിപ്പിയ്ക്കുന്ന ഷോയില്‍ സ്വാതിയ്‌ക്കൊപ്പം മഹേഷ് ബാബുവും പവന്‍ കല്യാണും പങ്കെടുത്തിരുന്നു.

വേദനിപ്പിച്ച കമന്റ്
ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി റെഡ്ഡി വെളിപ്പെടുത്തിയത്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കുമൊപ്പം കൂടെ കിടന്നിട്ടുണ്ടാവും എന്നീ കമന്റുകളാണത്രെ സ്വാതിയെ ഏറ്റവുമധികം വേധനിപ്പിച്ചത്.

അതിന് കാരണം
പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നതും വേദനയുടെ തീക്ഷണത കൂട്ടി എന്ന് സ്വാതി റെഡ്ഡി പറയുന്നു.

സ്വാതി സിനിമയില്‍
തെലുങ്ക് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ സ്വാതി റെഡ്ഡി, തമിഴ് സിനിമയില്‍ പയറ്റി തെളിഞ്ഞതിന് ശേഷമാണ് മലയാളത്തിലേക്ക് കടന്നത്. ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, ഡബിള്‍ ബാരല്‍, മോസായിലെ കുതിര മീനുകള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി.


Click it and Unblock the Notifications











