അനു സിത്താരയില്ല! ജയസൂര്യയുടെ നായികയായി സ്വാതി റെഡ്ഡി തന്നെ! തൃശ്ശൂര്‍ പൂരത്തിലേക്ക് താരമെത്തി!
വ്യത്യസ്തമാര്‍ന്ന വേഷവുമായാണ് ജയസൂര്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് അദ്ദേഹത്തിന്റെ സിനിമയായ തൃശ്ശൂര്‍ പൂരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ചിത്രത്തിലെ നായികയുമായി ബന്ധപ്പെട്ടായിരുന്നു അത്. സ്വാതി റെഡ്ഡിയാണ് നായികയായി എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ചാണ് ചിത്രത്തില്‍ നിന്നും താരം പിന്‍വാങ്ങിയെന്നും പകരക്കാരിയായി മറ്റൊരു താരമെത്തുമെന്ന വിവരും പുറത്തുവന്നത്. അനു സിത്താരയുടെ പേരായിരുന്നു ഉയര്‍ന്നുകേട്ടത്.
തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ അനു സിത്താര എത്തില്ലെന്നും നേരത്തെ നിശ്ചയയിച്ചത് പോലെ സ്വാതി റെഡ്ഡി തന്നെ നായികയാവുമെന്ന വിവരങ്ങളാണ് ഒടുവിലായി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം താരം ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. മാളയില്‍ വെച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ജയസൂര്യയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഇടയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു.

Recommended Video
പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സെന്തില്‍ കൃഷ്ണ വില്ലനായെത്തുന്ന ചിത്രത്തില്‍ സാബുമോന്‍ അബ്ദുസമദ്, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഫ്രൈഡേ ഫിംലിസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ സംഗീത സംവിധായകനായ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറുകയാണ്.


Click it and Unblock the Notifications











