ആമേന്‍ നായിക സ്വാതി റെഡ്ഡി വീണ്ടും മലയാളത്തില്‍! തിരിച്ചുവരവ് ജയസൂര്യയുടെ നായികയായി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ മലയാളത്തില്‍ തരംഗമായി മാറിയ നായികയാണ് സ്വാതി റെഡ്ഡി. ഫഹദ് ഫാസിലിന്റെ നായികയായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ നടി കാഴ്ചവെച്ചത്. ആമേന് ശേഷം നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി മലയാളത്തില്‍ വീണ്ടും എത്തുന്നത്. തൃശ്ശൂര്‍ പൂരത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷമാണ് സ്വാതി അവതരിപ്പിക്കുന്നതെന്ന് അറിയുന്നു. ഇതിന് മുന്‍പ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ജയസൂര്യയും സ്വാതി റെഡ്ഡിയും ഒരു ചെറിയ സീനില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

ഫൈഡ്ര ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശ്ശൂര്‍ പൂരം നിര്‍മ്മിക്കുന്നത്. നവാഗതനായ രാജേഷ് മോഹനന്‍ സിനിമ സംവിധാനം ചെയ്യുന്നു. ആക്ഷന്‍ പാക്കഡ് മാസ് എന്റര്‍ടെയ്‌നറായിട്ടാണ് തൃശ്ശൂര്‍പൂരം അണിയറയില്‍ ഒരുങ്ങുന്നത്. റൗണ്ട് ജയനായി ജയസൂര്യ എത്തുന്ന ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ, സാബുമോന്‍, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത്ത് രവി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











