അമ്പത് കഴിഞ്ഞ നടന്മാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് സ്വാതി റെഡ്ഡി?

By Aswathi

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് പുതുമുഖ താരവും കണ്ണും പൂട്ടി ഓകെ പറയും. എന്നാല്‍ ആകൂട്ടത്തില്‍ തെന്നിന്ത്യന്‍ താരം സ്വാതി റെഡ്ഡിയെ ഉള്‍പ്പെടുത്തേണ്ടതില്ല. അമ്പത് കഴിഞ്ഞ നടന്മാര്‍ക്കൊപ്പം നായികയായി അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്ന് സ്വാതി പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. പറയുക മാത്രമല്ല, പ്രവൃത്തിയ്ക്കുകയും ചെയ്തു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ സൊഗ്ഗഡെ ചിന്നി നയന എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സ്വാതി നോ എന്ന് പറഞ്ഞതാണ് ഇതിന് അടിസ്ഥാനം. ഡേറ്റ് പ്രശ്‌നമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്ന വിശദീകരണം.

swathi-reddy

ചിത്രത്തില്‍ അച്ഛനും മകനുമായാണ് നാഗാര്‍ജ്ജുന അഭിനയിക്കുന്നത്. ഇതില്‍ മകന്റെ നായികയുടെ വേഷത്തിലേക്കാണ് സ്വാതിയെ ക്ഷണിച്ചത്. കഥ കേട്ട് ഇഷ്ടപ്പെട്ട സ്വാതിയ്ക്ക് തിരക്കഥയും നല്‍കിയത്രെ. എന്നാല്‍ പിന്നീട് ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞ് സ്വാതി പിന്മാറുകയായിരുന്നു.

സ്വാതിയ്ക്ക് പ്രതിഫലം കുറഞ്ഞതാണ് പിന്മാറാന്‍ കാരണമെന്നും ഗോസിപ്പുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്ത സ്വാതി ഫേസ്ബുക്ക് പോസ്റ്റ് വഴി നിഷേധിച്ചിട്ടുണ്ട്. ഡേറ്റിന്റെ പ്രശ്‌നമാണെന്നാണ് സ്വാതിയും പറയുന്നത്. എന്നാല്‍ സ്വാതി അഭിനയിക്കുന്ന ആട് ഒരു ഭീകര ജീവിയാണ്, ഡബ്ള്‍ ബാരല്‍ എന്നീ മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. തമിഴില്‍ യാച്ചിന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്നതേയുള്ളു. അതുകൊണ്ട് ഡേറ്റ് പ്രശ്‌നം എന്നത് വിശ്വാസയോഗ്യമല്ല.

തമിഴിലോ മലയാളത്തിലോ തെലുങ്കിലോ ഇതുവരെ സ്വാതി സീനിയര്‍ നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ പ്രായത്തിനും ഇമേജിനും അനുസരിച്ചുള്ള നടന്മാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുള്ളൂ എന്ന് സ്വാതി പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. അതേ സമയം ഈ വര്‍ഷം അവസാനം സ്വാതി വിവാഹിതയാകുകയാണെന്നും അതുകൊണ്ടാണ് സിനിമകളുടെ എണ്ണം കുറയ്ക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X