സ്വാതി റെഡ്ഡി വിവാഹിതയാകുന്നു
തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ വന്നു. 'സുബ്രഹ്മണണ്യപുരം' എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സ്വാതി റെഡ്ഡി 'ആമേനി'ലൂടെ മലയാളികല്‍ക്കും പ്രിയപ്പെട്ടവളായി. നീണ്ട ഒമ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷം സ്വാതിയും വിവാഹത്തിനൊരുങ്ങുന്നു.
താരം തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. വിവാഹം കഴിക്കാന്‍ സമയമായെന്ന് ബന്ധുക്കള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് രക്ഷിതാക്കളുടെ ഇഷ്ടപ്രകാരം ഒരാളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് 27 കാരിയായ സ്വാതിറെഡ്ഡി അറിയിച്ചു.

വീട്ടുകാര്‍ 'ചെറുക്കന്‍ ഹണ്ടിങ്' തുടങ്ങിയെന്നാണ് അറിയുന്നത്. അധികം വൈകാതെ തന്നെ വിവാഹിതയാകും. ചില തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് തന്നെ എടുക്കണമെന്നും വിവാഹത്തിന് ഇതാണ് പറ്റിയ സമയവുമെന്നാണ് സ്വാതി പറയുന്നത്.
ആമേന്‍ കൂടാതെ ആസിഫ് അലിയ്ക്കും സണ്ണി വെയിനിനുമൊപ്പം 'മോസായിലെ കുതിരമീനി'ലും ഫഹദിനൊപ്പം 'നോര്‍ത്ത് 24 കാത'ത്തിലും സ്വാതി അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ താരം ഒന്നും പറഞ്ഞിട്ടില്ല.


Click it and Unblock the Notifications