എന്റെ ശരീരവണ്ണം കാര്യമാക്കാത്തവര്‍ എന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്ന് സ്വാതി
ആമേന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് സ്വാതി റെഡ്ഡി. വികാസുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഈ കൊച്ചു സുന്ദരി. എന്നാല്‍ മടങ്ങിവരവില്‍ സ്വാതിയ്ക്ക് ചിലത് പറയാനുണ്ട്.

തന്റെ രീതികള്‍ അംഗീകരിക്കുന്നവര്‍ മാത്രം തന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് സ്വാതി റെഡ്ഡി പറയുന്നത്. പ്രത്യേകിച്ചും ശരീരവണ്ണത്തിന്റെ കാര്യം വരുമ്പോള്‍. ഈ ഒരു മാസം കൊണ്ട് സ്വാതി അല്‍പം വണ്ണം വച്ചിട്ടുണ്ടത്രെ. അത് കാര്യമാകാത്തവര്‍ക്കൊപ്പം അഭിനയിക്കാനാണ് നടിയ്ക്ക് താത്പര്യം.
ചില സംവിധായകര്‍ കഥയുമായി സമീപിച്ചിട്ടുണ്ട്. അവരോട് കാര്യം പറഞ്ഞു. ശരീര വണ്ണം അവര്‍ക്ക് പ്രശ്‌നമല്ലത്രെ. 31കാരിയായ സ്വാതി തെലുങ്കിലായാലും തമിഴിലായാലും മലയാളത്തിലായാലും തനിക്കിണങ്ങുന്ന നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും എന്നാണ് പറയുന്നത്.
ഡേന്‍ജര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ സ്വാതി റെഡ്ഡി സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹിറ്റായത്. ആമേന്‍, നോര്‍ത്ത് 24 കാതം, മോസായിലെ കുതിര മീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് സ്വാതിയെ മലയാളികള്‍ക്ക് പരിചയം.


Click it and Unblock the Notifications











