twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഭവബഹുലമായ 6 വര്‍ഷവും ഒരു മഹാപ്രളയവും അതിജീവിച്ചു! വിവാഹ വാര്‍ഷികത്തെക്കുറിച്ച് അശ്വതി

    By Nimisha
    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി മാത്രമല്ല നല്ലൊരു എഴുത്തുകാരിയായും നിറഞ്ഞുനില്‍ക്കുകയാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അശ്വതി. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ കൃത്യമായി പങ്കുവെക്കാറുമുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലാവാറുള്ളത്. സുരാജിനൊപ്പം ഫ്‌ളവേഴ്‌സ് ചാനലില്‍ നിറഞ്ഞുനിന്നിരുന്നു ഇവര്‍. പരിപാടിയിലേക്കെത്തുന്നവരെ കുസൃതി ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലുമാണ്. താരങ്ങളില്‍ നിന്നും തിരിച്ചും നല്ല കൊട്ട് കിട്ടാറുണ്ട് അശ്വതിയ്ക്ക്.

    ഓഡിയോ ലോഞ്ചിലും അവാര്‍ഡ് പരിപാടികളിലുമെല്ലാം ശക്തമായ സാന്നിധ്യമായി അശ്വതിയുണ്ടാവാറുണ്ട്. മഴവില്‍ മനോരമയിലെ നായികാനായകനിലേക്ക് താരം അടുത്തിടെയാണ് ജോയിന്‍ ചെയ്തത്. ഡെയിനിനോടൊപ്പമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനെ കണ്ടെത്തുകയെന്ന ദൗത്യവുമായാണ് ലാല്‍ജോസെത്തിയത്. മെന്റര്‍മാരായി സംവൃതയും കുഞ്ചാക്കോ ബോബനും ഒപ്പമുണ്ട്. നേരത്തെ പേളി മാണിയായിരുന്നു ഈ പരിപാടി അവതരിപ്പിച്ചിരുന്നത്. ബിഗ് ബോസിലേക്ക് താരം പോയതോടെയാണ് അശ്വതി ഈ പരിപാടിയിലേക്കെത്തിയത്.

    pics

    കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ വാര്‍ഷികം. ആറാം വിവാഹ വാര്‍ഷികത്തെക്കുറിച്ച് താരം തന്നെയാണ് വ്യക്തമാക്കിയത്. വിവാഹ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ശ്രീകാന്തിനോടൊപ്പമുള്ള ജീവിതം തുടങ്ങിയിട്ട് 6 വര്‍ഷമായെന്ന് അശ്വതി കുറിച്ചിട്ടുണ്ട്. സംഭവബഹുലമായ 6 വര്‍ഷങ്ങളെയും ഒരു മഹാപ്രളയത്തെയും അതിജീവിച്ച് മുന്നേറുന്നുവെന്നാണ് അവര്‍ കുറിച്ചിട്ടുള്ളത്. പോസ്റ്റ് കാണാം.

    English summary
    Aswathy Sreekanth fb post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X