ഒടുവില്‍ സ്വാതി അത് തുറന്നുപറഞ്ഞു

By Lakshmi

ഒടുവില്‍ സ്വാതി റെഡ്ഡി അക്കാര്യം തുറന്നു പറഞ്ഞു. തന്നെക്കുറിച്ചിറങ്ങുന്ന ഗോസിപ്പുകളില്‍, പ്രത്യേകിച്ചും പ്രണയഗോസിപ്പുകളിലൊന്നും യാതൊരു കാര്യവുമില്ലെന്നകാര്യം.

ഒന്നിച്ചഭിനയിച്ച പല നായകനടന്മാരുടെയും പേരിനൊപ്പം സ്വാതി റെഡ്ഡിയുടെ പേര് പറഞ്ഞുകേട്ടിട്ടുണ്ട്. പലപ്പോഴായി പല നായകന്‍മാരാണ് സ്വാതിയെക്കുറിച്ചുള്ള പ്രണയകഥകളില്‍ വന്നത്. ഏറ്റവുമൊടുക്കം വന്ന ഗോസിപ്പിലെ നായകനായകന്‍ തെലുങ്ക് നടനായ നിഖില്‍ ആയിരുന്നു.

നിഖിലുമായി സ്വാതി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറേനാളായി ഗോസിപ്പുകളോടൊന്നും പ്രതികരിക്കാതിരുന്ന സ്വാതി പക്ഷേ ഇപ്പോള്‍ നിഖിലുമായുള്ള പ്രണയകഥ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

എന്റെ വിവാഹക്കാര്യം ഞാന്‍ എന്റെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്ത വിഷയമാണ്. എനിയ്ക്കു ചേരുന്നയാളെ അവര്‍ തന്നെ കണ്ടുപിടിച്ചുകൊള്ളും. ആ ജോലി ഞാന്‍ ഏറ്റെടുക്കുന്നില്ല. സിനിമാ ലോകത്ത് ഒന്നിച്ചഭിനയിച്ചവരെല്ലാമായി എനിയ്ക്ക് നല്ല ബന്ധമുണ്ട്. അതിനര്‍ത്ഥം അവരില്‍ ആരെയെങ്കിലും ഞാന്‍ പ്രണയിക്കുന്നുവെന്നോ വിവാഹം കഴിയ്ക്കാന്‍ പോകുന്നുവെന്നോ അല്ല- സ്വാതി പറയുന്നു.

ഇപ്പോള്‍ തെലുങ്കില്‍ സ്വാതി ബങ്കരി കൊടിപെട്ട, കാര്‍ത്തികേയ എന്നീ ചിത്രങ്ങളാണ് ചെയ്യുന്നത്. മലയാളത്തില്‍ രണ്ടു ചിത്രങ്ങള്‍ ചെയ്ത സ്വാതിയുടെ പുതിയ ചിത്രം മോസയിലെ കുതിരമീനുകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X