തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

By Lakshmi

മുംബൈ നഗരത്തിന്റെ സന്തതിയായ ഇഷ തല്‍വാര്‍ എന്ന സുന്ദരിയെ മലയാള സിനിമ സ്വന്തമാക്കിയത് വളരെ പെട്ടെന്നാണ്. നായര് ചെക്കന്‍ പ്രേമിച്ച ഉമ്മച്ചിക്കുട്ടിയായി മലയാളത്തിലെത്തിയ ഇഷ തല്‍വാര്‍ ഇപ്പോള്‍ മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ്. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയ മികച്ച താരങ്ങളില്‍ ഒരാളാണ് ഇഷ തല്‍വാര്‍.

ഇപ്പോള്‍ ഇഷയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ബാംഗ്ലൂര്‍ഡെയ്‌സ് എന്ന ചിത്രത്തില്‍ ആര്‍ക്കും അത്രയ്ക്കങ് പിടിക്കാത്ത ചീത്തക്കുട്ടി ഇമേജിലാണ് ഇഷ അഭിനയിച്ചിരിക്കുന്നത്.

തട്ടത്തിന്‍ മറയത്തിലെ സുന്ദരി

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

2012ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണയചിത്രമായ തട്ടത്തിന്‍ മറയത്തിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് ഇഷ തല്‍വാര്‍ മലയാളത്തില്‍ നടിയായി എത്തിയത്.

മോഡലിങ്

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

സിനിമയിലെത്തുന്നതിന് മുമ്പ് മോഡലിങ് രംഗത്തായിരുന്നു ഇഷ. ഒട്ടേറെ ബ്രാന്റുകളുടെ പരസ്യചിത്രങ്ങളില്‍ ഇഷ അഭിനയിച്ചിട്ടുണ്ട്. പിസ ഹട്ട്, വിവല്‍ ഫെയര്‍നെസ് ക്രീം, ഡ്യൂലക്‌സ് പെയിന്റ്‌സ്, ധാത്രി ഫെയര്‍നെസ് ക്രീം തുടങ്ങിയ ബ്രാന്റുകള്‍ക്കെല്ലാം ഇഷ മോഡലായിട്ടുണ്ട്.

കുടുംബം

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ബോണി കപൂറിന് വേണ്ടി സംവിധായകനായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും ജോലിചെയ്യുന്ന വിനോത് തല്‍വാറിന്റെ മകളാണ് ഇഷ. മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഇഷ സെന്റ് സേവ്യേര്‍സ് കോളെജിലാണ് പഠിച്ചത്.

നൃത്തം

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

2004 മുതലാണ് കോറിയോഗ്രാഫറായ ടെറന്‍സ് ലെവിസിന്റെ ഡാന്‍സ് സ്‌കൂളില്‍ചേര്‍ന്ന് ഇഷ നൃത്തം പഠിക്കാന്‍ തുടങ്ഹിയത്. ബാലെ, ജാസ്, ഹിപ്പ് ഹോപ്പ്, സല്‍സ എന്നിവയിലെല്ലാം പരിശീലനം നേടിയ ഇഷ പിന്നീട് നൃത്തം പരിശീലിപ്പിക്കാനും തുടങ്ങി.

തട്ടത്തിന്‍ മറയത്തിന് വേണ്ടി പരിശീലനം

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

ആദ്യചിത്രമായ തട്ടത്തിന്‍ മറയത്തിന് വേണ്ടി ഇഷ രണ്ട് വര്‍ഷത്തോളമാണ് പരിശീലനം നടത്തിയത്. മലയാളം ഭാഷ, വോയ്‌സ് ട്രെയിനിങ്, ഗിറ്റാന്‍ ഇവയൊക്കെയായിരുന്നു രണ്ട് വര്‍ഷം ഇഷ പരിശീലിച്ചത്.

ഐ ലവ് മി

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

ബി ഉണ്ണികൃഷ്ണന്റെ ഐ ലവ് മി എന്ന ചിത്രമായിരുന്നു ഇഷയുടെ രണ്ടാം ചിത്രം. ഇതില്‍ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ നായകന്മാര്‍.

2013ല്‍ തെലുങ്കില്‍

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

2013ലാണ് ഇഷ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ഗുണ്ടേ ജാരി ഗല്ലന്തയിണ്ടേ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

തമിഴില്‍

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

തില്ലു മുല്ലു 2 , 1981 എന്നിവയാണ് തമിഴില്‍ ഇഷ അഭിിനയിച്ച ചിത്രങ്ങള്‍. ഇവ രണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടിയുടെ നായികയായി ബാല്യകാലസഖിയെന്ന ചിത്രത്തില്‍ ഇഷ അഭിനയിച്ചു.

മറ്റുചിത്രങ്ങള്‍

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

വാസുദേവ് സനലിന്റെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, അക്കു അക്ബറിന്റെ ഉത്സാഹകമ്മിറ്റി എന്നിവയാണ് ഇഷയുടെ മറ്റ് ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളിലും ഫഹദ് ഫാസിലും ജയറാമുമായിരുന്നു നായകന്മാര്‍.

ബാംഗ്ലൂര്‍ ഡെയ്‌സ്

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

സൂപ്പര്‍ ഹിറ്റായ ഈ അഞ്ജലി മേനോന്‍ ചിത്രത്തില്‍ ബാംഗഌരില്‍ താമസിക്കുന്ന എയര്‍ഹോസ്റ്റസിന്റെ വേഷമായിരുന്നു ഇഷയ്ക്ക്. നായകനായ കുട്ടനെ പറ്റിയ്ക്കുന്ന മീനാക്ഷിയെ പ്രേക്ഷകര്‍ക്ക് അത്രയ്ക്കങ്ങ് സ്‌നേഹിക്കാന്‍ കഴിയില്ലെങ്കിലും ഇഷ മീനാക്ഷിയെ മനോഹരമാക്കി.

പുതിയ ചിത്രങ്ങള്‍

തട്ടത്തിന്റെ മറയുമായി വന്ന സുന്ദരി

അമല്‍ നീരദ് ഒരുക്കുന്ന ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത് ഇഷയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X