മൈക്കിളിന്റെ പിറന്നാളിന് ശ്രുതിയുടെ സർപ്രൈസ്! ശ്രുതിയുടെ സമ്മാനം വൈറലാകുന്നു, ചിത്രം കാണാം
ട്വിറ്റർ ഇൻസ്റ്റാഗ്രാമിലൂടെയാണ് ശ്രുതി മൈക്കിളിന് ആശംസകൾ നേർന്നിരിക്കുന്നത്.
ഗോസിപ്പ് കോളത്തിൽ ഇടംപിടിച്ച മറ്റെരു താരസുന്ദരിയാണ് ശ്രുതി ഹാസൻ. ശ്രുതിയേയും സുഹൃത്ത് ലണ്ടൻ സ്വദേശിയുമായ മൈക്കിൾ കോർസാലെയേയും ചേർത്ത് കഥകൾ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. ഇപ്പോഴിത കാമുകന് പിറന്നാൾ ആശംസകൾ നേരുന്ന ശ്രുതിയുടെ പോസ്റ്റ് വൈറലാകുകയാണ്.

ട്വിറ്റർ ഇൻസ്റ്റാഗ്രാമിലൂടെയാണ് ശ്രുതി മൈക്കിളിന് ആശംസകൾ നേർന്നിരിക്കുന്നത്. ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ശേഷം ശ്രുതി ഇങ്ങനെ കുറിച്ചു.

ശ്രുതിയുടെ പോസ്റ്റ്
വളരെ വ്യത്യസ്തമായ പിറന്നാൾ ആശംസയാണ് ശ്രുതി മൈക്കിളിനു നേർന്നിരിക്കുന്നത്.'' എന്റെ ഏറ്റവും മികച്ച സുഹൃത്ത്, കുറ്റകൃത്യങ്ങളിൽ പങ്കാളി, രസംഭാഷണ നിപുണൻ, കലയുടെ ലോകത്തെ സഹയാത്രികൻ, ഇതിന് എല്ലാത്തിനും ഉപരി എല്ലായിപ്പോഴും എനിയ്ക്കൊപ്പം ചിരിക്കുന്നവൻ- നിങ്ങൾക്ക് എന്റെ പിറന്നാൾ ആശംസകൾ
പിറന്നാൾ ആശംസകൾ
പിറന്നാൾ ആശംസകൾ

ഗോസിപ്പുകൾ സത്യമോ
ശ്രുതിയേയും മൈക്കൾ കോർസാലെയും ചേർത്ത് കഥകൾ പ്രചരിക്കാൻ തുടങ്ങിയിട്ടു നാളുകൾ കുറച്ചായി. എന്നാൽ ഇതുവരെ ഇതിനെ കുറിച്ച് ശ്രുതിയും താരത്തിനോട് ചേർന്നുള്ള വൃത്തങ്ങളും പ്രികരിച്ചിട്ടില്ല.
ശ്രുതിയും മൈക്കിളും ചേർന്നുള്ള ചിത്രം
ശ്രുതിയും മൈക്കിളും ചേർന്നുള്ള ചിത്രം

വിവാഹം എന്ന്
ഇനി ഒന്ന് മാത്രം ആരാധകർക്ക് അറിഞ്ഞാൽ മതി. എന്നാണ് വിവാഹം. ശ്രുതി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ എന്നാണ് വിവാഹം എന്ന് ചോദിച്ചു പ്രേക്ഷകർ കമന്റ് ചെയ്തിട്ടുണ്ട്.

ശ്രുതിയുടെ പിറന്നാൾ
ഇത്തവണ ശ്രുതിയുടെ പിറന്നാൾ ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. എല്ലാത്തവണയും ഇന്ത്യയിൽവച്ചാണ് താരം പിറന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ തന്റെ സുഹൃത്തിനോടൊപ്പം വിദേശത്തുവച്ചാണ് ആഘോഷിച്ചത്.


Click it and Unblock the Notifications











