മനോജും ശ്വേതയും ഒന്നിയ്ക്കുന്ന കേള്‍വി
മനോജ് കെ ജയനും ശ്വേത മേനോനും വീണ്ടും ഒന്നിയ്ക്കുന്നു. കേള്‍വിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാഷിം മരയ്ക്കാരാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മയൂഖ മേനോന്‍ എന്ന ശക്തമായൊരു കഥാപാത്രമായിട്ടാണ് ശ്വേതയെത്തുന്നത്.
തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം തയ്യാറാക്കുന്നത്. നെഞ്ചം പേശുതേ എന്നാണ് തമിഴ് പകര്‍പ്പിന്റെ പേര്. കൃഷ് ജെ സത്താര്‍, ശ്രീജിത്ത് വിജയ്, ടിനി ടോം, കോട്ടയം നസീര്‍, മുംതാസ്, ശ്രുതിലക്ഷ്മി, പൂനം കൗര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
തമിഴ് ചിത്രത്തില്‍ പാര്‍ത്ഥിപന്‍, മോണിക്ക, നിമ തുടങ്ങിയവരും എത്തുന്നുണ്ട്. ഇതിന് മുമ്പ് കയം എന്ന ചിത്രത്തില്‍ ശ്വേത മേനോനും മനോജ് കെ ജയനും രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.


Click it and Unblock the Notifications











