»   » കളിമണ്ണിനെ ഇപ്പോഴെ ആക്രമിച്ചു തുടങ്ങണോ...?

കളിമണ്ണിനെ ഇപ്പോഴെ ആക്രമിച്ചു തുടങ്ങണോ...?

Posted By:
Subscribe to Filmibeat Malayalam
ബ്ലെസി നല്ല പാരമ്പര്യമുള്ള സിനിമക്കാരനും സംവിധായകനുമാണ്. കാഴ്ച മുതല്‍ പ്രണയം വരെയുള്ള ചിത്രങ്ങളിലൂടെ തന്റെ കാഴ്ചപ്പാടും സിനിമകളുടെ നിലപാടും കൃത്യമായി പ്രതിപാദിച്ചുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നയാളാണ്. രണ്ടുതവണ അഭിനയത്തിന് സംസ്ഥാന അംഗീകാരം നേടിയ ശ്വേതയാകട്ടെ പ്രായത്തിന്റെ പക്വതയും ആര്‍ജ്ജവവും പ്രകടമാക്കുന്ന വ്യക്തിത്വമാണ്.

പ്രതിബന്ധതയാര്‍ന്ന പ്രകടനത്തിലൂടെ ഒരു അഭിനേത്രിയുടെ ഉത്തരവാദിത്വം കൃത്യമായി മനസ്സിലാക്കിയ ശ്വേത ഇമേജുകളെ മറികടന്ന് കൊണ്ടുതന്നെയാണ് മലയാളത്തില്‍ തന്റേതായ ഇടം നേടിയെടുത്തത്. ശ്വേത ഇപ്പോള്‍ ഗര്‍ഭിണിയാണ്, മലയാളത്തില്‍ എത്രയോ അഭിനേത്രികള്‍ ഗര്‍ഭിണികളായിട്ടുണ്ട് പ്രസവിച്ചിട്ടുണ്ട്.

ശ്വേതയും പ്രകൃതിയോടു ഇണങ്ങിചേര്‍ന്നുകൊണ്ട് തന്റെ അവസ്ഥയെ ആഹ്‌ളാദത്തോടെ നോക്കികാണുന്നു. യഥാതഥമായ ഗര്‍ഭാവസ്ഥയും അത്തരം കഥാപാത്രത്തിന്റെ ജീവിതസന്ദര്‍ഭങ്ങളും ഒരു ചിത്രത്തിനുവേണ്ടി തനിക്കു പ്രദാനം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ശ്വേത സത്യത്തില്‍ പ്രകീര്‍ത്തിക്കപ്പെടുകയല്ലേ വേണ്ടത്.

മറിച്ച് എന്താണ് നടക്കുന്നത്, പ്രസവം ചിത്രീകരിക്കുന്നു എന്നാണ് പ്രചരണം. പ്രസവം എന്ന പ്രക്രിയയുടെ ദൃശ്യസാക്ഷ്യത്തിന്റെ ഏറ്റവും വള്‍ഗറായ ചിത്രം മാത്രം കണ്ടു കൊണ്ടാണ് ഇപ്പോഴേ അഭിനവസദാചാരക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പുതുമ, സാഹസം, ധൈര്യം, അതിജീവനം ഇങ്ങനെ ഒന്നിനും നിന്നുകൊടുക്കാതെ വഴിപ്പെടാത്തവരുടെ പ്രതികരണങ്ങളെ ആരും മുഖവിലയ്‌ക്കെടുക്കില്ല.

ഇത്തരം ഒരു അനിതരസാധാരണമായ സാഹസത്തിനു മുതിര്‍ന്ന ശ്വേതയെ അഭിനന്ദിക്കുകയും എല്ലാം ഭംഗിയായി കലാശിക്കട്ടെയെന്നുമാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. പ്രസവം ചിത്രീകരിക്കുമ്പോള്‍ തന്റെ ചിത്രത്തില്‍ അതെങ്ങിനെ നടപ്പിലാക്കണമെന്നും അതിനു വിധേയമാക്കപ്പെടുമ്പോള്‍ എങ്ങിനെയൊക്കെ സഹകരിക്കണമെന്നും സംവിധായകനും നടിക്കുമറിയാം.

ഇനി കാഴ്ചക്കാര്‍ വേണ്ടത് കളിമണ്ണ് എങ്ങിനെയുള്ള ചിത്രമായി മാറുന്നു എന്നറിഞ്ഞ ശേഷം പ്രതികരിക്കാന്‍ തുടങ്ങുകയാണ് അതിന്
വേവുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കുക.

English summary
Swetha Menon has nodded in agreement for the project and is all set to showcase the value of motherhood through this film., The movie has been titled as Kallimanu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam