twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ ഭാരവാഹിത്വത്തിന് പിന്നാലെ ഭീഷണി! നിങ്ങളെ ചതിക്കുമെന്ന്, ആരുടെയും വക്താവല്ലെന്ന് ശ്വേതയും!!!

    |

    വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. അമ്മയുടെ അമരക്കാരനായി മോഹന്‍ലാല്‍ എത്തുമെന്ന് ഉറപ്പിച്ചതിനാല്‍ തിരഞ്ഞെടുപ്പിലേക്ക് കടക്കേണ്ടി വരില്ല. ഈ പ്രകിയ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. ആരൊക്കെയായിരിക്കും മറ്റ് ഭാരവാഹികളെന്നും വരുന്ന വര്‍ഷത്തിലെ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഡബ്ലുസിസി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ താരങ്ങള്‍ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് താരസംഘടനയിലെ ഭിന്നിപ്പുകളെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്.

    റഹ്മാനും രോഹിണിയും ശരിക്കും പ്രണയത്തിലായിരുന്നോ? പുതിയ വെളിപ്പെടുത്തലുകളുമായി താരം, വീഡിയോ വൈറല്‍!റഹ്മാനും രോഹിണിയും ശരിക്കും പ്രണയത്തിലായിരുന്നോ? പുതിയ വെളിപ്പെടുത്തലുകളുമായി താരം, വീഡിയോ വൈറല്‍!

    സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടനാപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അമ്മ നിലവിലുള്ളപ്പോള്‍ മറ്റൊരു സംഘടന രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഡബ്ലുസിസിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എല്ലാവിധ എതിര്‍പ്പുകളെയും അവഗണിച്ചാണ് സംഘടന മുന്നേറുന്നത്. അമ്മയില്‍ വനിതാപ്രാധാന്യം വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു. നേതൃനിരയില്‍ ഒരൊറ്റ സ്ത്രീ പ്രതിനിധി ഇല്ലെങ്കിലും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ സ്ത്രീപ്രാതിനിധ്യം ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ അവസാന വാരത്തിലാണ് ജനറല്‍ ബോഡി യോഗം ചേരുന്നത്. വനിതാപ്രതിനിധിയായി ഇത്തവണ ശ്വേത മേനോനെയും തിരഞ്ഞെടുത്തിരുന്നു. അതിന് ശേഷമുള്ള സംഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മോഹന്‍ലാലിന് വീണ്ടും പണിപാളി, ഓസ്‌ട്രേലിയന്‍ ഷോയിലും ലാലിസം? സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറല്‍,കാണൂമോഹന്‍ലാലിന് വീണ്ടും പണിപാളി, ഓസ്‌ട്രേലിയന്‍ ഷോയിലും ലാലിസം? സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറല്‍,കാണൂ

    എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ നാല് പേര്‍

    എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ നാല് പേര്‍

    ഹണി റോസ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി ഈ നാല് പേരെയാണ് ഇത്തവണ വനിതാപ്രതിനിധികളായി തിരഞ്ഞെടുത്തിട്ടുള്ളത്. ജൂണ്‍ അവസാന വാരത്തിലാണ് ഇത്തവണത്തെ ജനറല്‍ ബോഡി യോഗം ചേരുന്നത്. പുതിയ ഭാരവാഹികളുടെ സ്ഥാനാരാഹോണവും ഭരണപരിഷ്‌കാരവുമൊക്കെ അന്ന് ചര്‍ച്ചയിലുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വനിതാപ്രാതിനിധ്യം എന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം എടുത്തിട്ടുള്ളത്.

     ഭീഷണിയും മുന്നറിയിപ്പും

    ഭീഷണിയും മുന്നറിയിപ്പും

    അമ്മയുടെ എക്‌സിക്യുട്ടീവ് മെമ്പറായെന്നറിഞ്ഞതിന് ശേഷമാണ് താരത്തിന് അഞ്ജാതന്റെ ഭീഷണി എത്തിയത്. പുതിയ തീരുമാനം അറിഞ്ഞതിന് ശേഷം പലരും അഭിനന്ദിക്കാനായി വിളിച്ചിരുന്നു. അതിനിടയിലാണ് ഭീഷണി സന്ദേശവും എത്തിയതെന്ന് താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. കേരളത്തിലെ നമ്പറിലേക്ക് മാത്രമല്ല മുംബൈ നമ്പറിലേക്കും കോള്‍ വന്നിരുന്നു. ഇത് തെറ്റായേക്കാം, നിങ്ങളുടെ മേഖലയിലുള്ളവര്‍ തന്നെ നിങ്ങളെ ചതിക്കുമെന്നായിരുന്നു അയാള്‍ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.

    വിളിച്ചുവരുത്തിയപ്പോള്‍

    വിളിച്ചുവരുത്തിയപ്പോള്‍

    രണ്ട് നമ്പറിലേക്കും കോള്‍ വന്നതോടെയാണ് എല്ലാം അറിയുന്ന ആളായിരിക്കും ഇതെന്ന തരത്തിലുള്ള സംശയം വന്നത്. നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല. ഭീഷണി നല്‍കിയ ആളെ പിടികൂടിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉപദേശിക്കാനായാണ് വിളിച്ചതെന്നായിരുന്നു അയാളുടെ വിശദീകരണം. സംഭവം കേസാക്കുന്നില്ലെന്ന് താരം തീരുമാനിച്ചതോടെയാണ് ആളെ വിട്ടയച്ചത്.

    കാവ്യയും രമ്യയും ഗീതുമോഹന്‍ദാസും

    കാവ്യയും രമ്യയും ഗീതുമോഹന്‍ദാസും

    നേരത്തെ തന്നെ താന്‍ അമ്മയിലെ മെംബറാണ്. നേരത്തെയും അമ്മയില്‍ വനിതാപ്രതിനിധികളുണ്ടായിരുന്നു. കാവ്യ മാധവനും ഗീതു മോഹന്‍ദാസും കുക്കു പരമേശ്വരനും രമ്യ നമ്പീശനുമൊക്കെ അമ്മയിലെ വനിതാപ്രതിനിധകളായിരുന്നു. ഇത് തനിക്ക് നല്‍കിയ ബഹുമതിയായാണ് കണക്കാക്കുന്നതെന്നും താരം പറയുന്നു. അതിനേക്കാളുപരി പ്രത്യേകിച്ച് അധികാരം ലഭിച്ചുവെന്ന തരത്തിലുള്ള ചിന്താഗതിയൊന്നും ഇല്ലെന്നും താരം പറയുന്നു.

    ആരുടെയും വക്താവായി സംസാരിക്കില്ല

    ആരുടെയും വക്താവായി സംസാരിക്കില്ല

    ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട വനിതാപ്രതിനിധികള്‍ മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുമെന്ന തരത്തിലുള്ള കുപ്രചാരണങ്ങളും ഉടലെടുത്തിട്ടുണ്ട്. പുതിയ അംഗങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഇത്തരത്തിലുള്ള പ്രചാരണവും തുടങ്ങിയത്. ഇതേക്കുറിച്ച് ശ്വേതയും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. മറ്റാരുടെയും വക്താവായല്ല താന്‍ സംഘടനയിലേക്ക് എത്തുന്നത്. ആര്‍ക്ക് വേണ്ടിയും സംസാരിക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

    ഡബ്ലുസിസിയെക്കുറിച്ച് പറഞ്ഞത്

    ഡബ്ലുസിസിയെക്കുറിച്ച് പറഞ്ഞത്

    സിനിമയില്‍ നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു സ്ത്രീ സംഘടനയുടെയും ആവശ്യമില്ലെന്നായിരുന്നു നേരത്തെ താരം പ്രതികരിച്ചത്. ഡബ്ലുസിസിയുമായി ബന്ധപ്പെട്ട പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. സ്വന്തം നിലപാടിനായി സ്വയം പോരാടണം. തെറ്റ് കാണുമ്പോള്‍ പ്രതികരിക്കാറുണ്ട്. അത് കാണുമ്പോള്‍ അമ്മ പിന്തുണയക്കാറുമുണ്ടെന്നും താരം അന്ന് പറഞ്ഞിരുന്നു.

    English summary
    Shweta Menon gets phone threats, files complaint with cyber police
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X