»   » അച്ഛനൊപ്പം നടക്കാനിറങ്ങിയ ഞാന്‍ ആദ്യ കേട്ട കമന്റ്- ശ്വേത മേനോന്‍ പറയുന്നു

അച്ഛനൊപ്പം നടക്കാനിറങ്ങിയ ഞാന്‍ ആദ്യ കേട്ട കമന്റ്- ശ്വേത മേനോന്‍ പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam


നടി ശ്വേത മേനോന്റെ കുട്ടിക്കാലമെല്ലാം അലഹാബാദിലായിരുന്നു. പിന്നീട് നടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച് കുടുംബം നാട്ടിലെത്തുന്നത്. കുറേക്കാലത്തെ നഗര ജീവിതത്തിന് ശേഷം നാട്ടിലെത്തിയ തനിക്ക് ഇവിടുത്തെ ഒരു ജീവിതരീതികളും ഇഷ്ടപ്പെട്ടിരുന്നില്ല. ശ്വേത മേനോന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഷോട്ട്‌സും ഹോട്ട് പാന്റ്‌സുമൊക്കെയിട്ടായിരുന്നു സ്‌കൂളില്‍ പോയികൊണ്ടിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കാനായി വന്നപ്പോള്‍ അച്ഛന്റെ ചെവിയില്‍ പ്രിന്‍സിപ്പാള്‍ ഒരു കാര്യം പറഞ്ഞു. അതിന് ശേഷം അച്ഛന് ആകെ മൂഡ് ഓഫായിരുന്നു. പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്താണെന്ന് തനിക്ക് മനസിലായത് പിന്നീടാണ്. ശ്വേത മേനോന്‍ പറയുന്നു.

swetha-menon

അന്ന് വൈകിട്ട് അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ രണ്ട് സല്‍വാര്‍ വാങ്ങിച്ചുകൊണ്ട് വന്നു. എന്നിട്ട് പറയുന്നു ഇനി മോള് ഇങ്ങനെയുള്ള ഡ്രസ്സ് മാത്രം ഇട്ടാല്‍ മതി. കാര്യം പിടി കിട്ടി. പ്രിന്‍സിപ്പാള്‍ പറഞ്ഞതും ഇത് തന്നെ. എന്നാല്‍ കേരളത്തിന് പുറത്തായിരുന്ന സമയത്ത് എന്ത് ഡ്രസ്സും വാങ്ങി തരുന്ന അച്ഛനാണ് പിന്നീട് നാട്ടിലെത്തിയപ്പോള്‍ പറയുന്നത്, നിനക്ക് നന്നായി സല്‍വാര്‍ ചേരുന്നുണ്ടല്ലോ എന്ന്.

പൂനെയില്‍ ആയിരുന്നപ്പോള്‍ ഒരു സംഭവുമുണ്ടായി. അച്ഛനൊപ്പം ഒരു ദിവസം പ്രഭാത സവാരിക്ക് പോയി. ഷോട്ട്‌സൊക്കെ ഇട്ടായിരുന്നു പോയത്. അതാണ് ഞാന്‍ ആദ്യം കേട്ട കമന്റ്. ഒരു ചരക്ക് പോണത് കണ്ടോ എന്ന്. പക്ഷേ ചരക്ക് എന്താണെന്ന് എനിക്ക് മനസിലായിരുന്നില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ നിന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് പറഞ്ഞു. ശ്വേത മേനോന്‍ പറയുന്നു.

English summary
Swetha Menon about her career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam