»   » ഏത് സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാല്‍ നല്‍കുമെന്ന് ശ്വേത മേനോന്‍!!

ഏത് സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാല്‍ നല്‍കുമെന്ന് ശ്വേത മേനോന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പെരുമാറ്റ രീതിയെയും വിനയത്തെയും കുറിച്ച് മുന്‍പും പലരും വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ നടി ശ്വേത മേനോനും. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് കൂടെ ജോലി ചെയ്യുന്നവരുടെ വലുപ്പ - ചെറുപ്പം നോക്കാതെ മോഹന്‍ലാല്‍ പെരുമാറുന്ന രീതിയെ കുറിച്ച് ശ്വേത വാചാലയായത്.

എനിക്ക് സ്വയം പോരാടാന്‍ അറിയാം, വനിത കൂട്ടായ്മയുടെ ആവശ്യമില്ല എന്ന് ശ്വേത മേനോന്‍.. ചീറ്റിപ്പോയോ..?

സ്ത്രീകളോടുള്ള മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ചും ആതിത്യ മര്യാദയെ കുറിച്ചുമൊക്കെ ശ്വേത മേനോന്‍ സംസാരിക്കുകയുണ്ടായി. ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ബഹുമാനവും സംരക്ഷണവും ലാല്‍ നല്‍കുമെന്നാണ് ശ്വേത പറയുന്നത്..

സ്ത്രീ ആഗ്രഹിക്കുന്നത്

ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ബഹുമാനവും സംരക്ഷണവും. ഈ രണ്ട് കാര്യങ്ങളും മോഹന്‍ലാലില്‍ നിന്നും ലഭിക്കുമെന്നാണ് നടി ശ്വേതാ മേനോന്‍ പറയുന്നത്.

എല്ലാവരും ഒരുപോലെ

പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാമെന്ന് ശ്വേത പറയുന്നു. എല്ലാവരെയും തല്ല്യരായി പരിഗണിക്കുകയും ചെയ്യുമത്രെ.

കൃഷ്ണനായി തോന്നും

ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിലോ പരിഗണിക്കുന്ന കാര്യത്തിലോ അദ്ദേഹം വലുപ്പ ചെറുപ്പം നോക്കാറില്ല. അതുകൊണ്ട് മോഹലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.

കഴിക്കും.. കഴിപ്പിക്കും

നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാല്‍. മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങുമെന്നും പലതരം ആഹാരം ഉണ്ടാക്കുമെന്നും ശ്വേത പറയുന്നു.

ശരീരപ്രകൃതം

ലണ്ടനില്‍ ഏതൊക്കെ റസ്റ്ററന്റില്‍ നല്ല ആഹാരം കിട്ടുമെന്നും മോഹന്‍ലാലിനറിയാം. എന്തൊക്കെ ഭക്ഷണം കഴിച്ച് തടിച്ചാലും ആ തടി വെച്ച് മോഹന്‍ലാല്‍ എന്തും ചെയ്യും എന്നും ശ്വേത പറഞ്ഞു.

English summary
Swetha Menon about Mohanlal that how the actor treat his co-star

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam