»   » എനിക്ക് സ്വയം പോരാടാന്‍ അറിയാം, വനിത കൂട്ടായ്മയുടെ ആവശ്യമില്ല എന്ന് ശ്വേത മേനോന്‍.. ചീറ്റിപ്പോയോ..?

എനിക്ക് സ്വയം പോരാടാന്‍ അറിയാം, വനിത കൂട്ടായ്മയുടെ ആവശ്യമില്ല എന്ന് ശ്വേത മേനോന്‍.. ചീറ്റിപ്പോയോ..?

Posted By: Rohini
Subscribe to Filmibeat Malayalam

സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും എന്ന് പറഞ്ഞ് രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയ്‌ക്കെതിരെ ഇതിനോടകം പലരും രംഗത്തെത്തിക്കഴിഞ്ഞു. ഭാഗ്യ ലക്ഷ്മിയ്ക്കും, ലക്ഷ്മി പ്രിയയ്ക്കും ശേഷം ഇതാ ഇപ്പോള്‍ ശ്വേത മേനോനും.

എന്നെ ആരും ഒന്നും അറിയിച്ചിട്ടില്ല, ദിലീപിനെ പിന്തുണച്ച് ചാനല്‍ ബഹിഷ്ക്കരിക്കുന്നതിനെ കുറിച്ച് ശ്വേത

സിനിമാ രംഗത്ത് നിലനില്‍ക്കാന്‍ തനിക്ക് ഒരു സ്ത്രീ സംഘടനയുടെയും ആവശ്യമില്ല എന്ന് ശ്വേത പറയുന്നു. പുതിയ ചിത്രമായ നവല്‍ എന്ന ജുവലിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സ്ത്രീ സംഘടനയ്‌ക്കെതിരെ ശ്വേത പ്രതികരിച്ചത്.

സ്വയം പോരാടാന്‍ അറിയാം

സ്വന്തം നിലപാടിനായി സ്വയം പോരാടണം. അങ്ങനെ സ്വയം പോരാടാന്‍ എനിക്കറിയാം. തെറ്റ് കാണുമ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്. ഇതിന് അമ്മയുടെ പിന്തുണ ലഭിക്കുന്നുമുണ്ട്. അമ്മ എന്നും പിന്തുണയ്ക്കാറുണ്ട്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇപ്പോള്‍ തുടങ്ങിയ സംഘടനയല്ലേ എന്നാണ് ശ്വേതയുടെ ചോദ്യം

ചാനല്‍ ബഹിഷ്‌കരണം

താരങ്ങള്‍ സിനിമ ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ശ്വേത പറഞ്ഞു. ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെയൊരു അറിയിപ്പ് വന്നാല്‍ അത് ചര്‍ച്ച ചെയ്യാമെന്നാണ് ശ്വേത മേനോന്‍ പറയുന്നത്

വിമണ്‍ ഇന്‍ കലക്ടീവ് സിനിമ

റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സിനിമയിലെ വനിതാ കൂട്ടായ്മയാണ് വിമണ്‍ ഇന്‍ സിനിമ കലക്ടീവ്. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ - സാമൂഹിക രംഗത്തുള്ള സ്ത്രീകള്‍ ഒത്തുകൂടി ഇങ്ങനെ ഒരു സംഘടന രൂപീകരിച്ചത്.

നായികമാരും എതിര്‍ത്തു

സംഘടനയിലെ അംഗങ്ങളല്ലാതെ മറ്റ് നായികമാരുടെയും സിനിമാ പ്രവര്‍ത്തകരുടെയോ പിന്തുണ വിമണ്‍ ഇന്‍ സിനിമ കലക്ടീവിന് ലഭിച്ചിട്ടില്ല. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും നടി ലക്ഷ്മി പ്രിയയും ശക്തമായി സംഘടനയെ എതിര്‍ത്തു. ഇങ്ങനെ ഒരു സംഘടനയെ കുറിച്ച് തനിക്കറിയില്ല എന്നാണ് മിയ പറഞ്ഞത്.

ചീറ്റിപ്പോയോ?

നായികമാര്‍ക്ക് തന്നെ ഇങ്ങനെ ഒരു സംഘടന ആവശ്യമല്ലാതെ വരുമ്പോള്‍, സ്ത്രീ സംരക്ഷണത്തിന്, ഉന്നമനത്തിന്, പ്രശ്‌ന പരിഹാരത്തിന് എന്നൊക്കെ പറഞ്ഞ് രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യു സി സി) എന്ന സംഘടന ചീറ്റിപ്പോകുമോ എന്നാണ് ആശങ്ക

English summary
Swetha Menon Against Women in Cinema Collective

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam