ആഗ്നസ് ആയി ശ്വേതാ മേനോന്‍ തിരിച്ചെത്തുന്നു
ബ്ലസിയുടെ കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം അല്‍പകാലം സിനിമയില്‍ നിന്നുവിട്ട ശ്വേത മേനോന്‍ വീണ്ടും നായികയായി എത്തുന്നു. അക്കല്‍ദാമയിലെ പെണ്ണ് എന്ന സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തിലൂടെയാണ് ശ്വേത വീണ്ടും നായികയാകുന്നത്.
നവാഗതനായ ജയറാം കൈലാഷ് ആണ് നായകന്‍. വിനീത്, സുധീര്‍ കരമന, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജാഫര്‍ ഇടുക്കി, രാജേഷ് ഹെബ്ബാര്‍ എന്നിവര്‍ക്കൊപ്പം മാളവിക എസ്. നായരും പ്രധാന വേഷം ചെയ്യും.

ആഗ്നസ് എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ദാരിദ്ര്യത്തിലാണ് ആഗ്നസ് വളര്‍ന്നത്. ഒരിക്കല്‍ ഒരാളോടു പ്രണയം തോന്നി. അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോന്നു. മലയോര ഗ്രാമത്തിലാണ് അവര്‍ എത്തിയത്. അവിടെ വച്ച് അവള്‍ മറിയത്തിനു ജന്മം നല്‍കി. എന്നാല്‍ ഭാര്യയെയും മകളെയും ഇട്ട് ഭര്‍ത്താവ് സ്ഥലം വിട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ആഗ്നസിന്റെ പോരാട്ടമാണ് പിന്നീട് ആ ഗ്രാമം കാണുന്നത്. പലരും അവളുടെ സൗന്ദര്യത്തില്‍ കണ്ണുവയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ തന്റേടത്തിനു മുന്നില്‍ അതൊന്നും വിലപ്പോയില്ല. അപ്പോഴാണ് ആന്റോ എന്നചെറുപ്പക്കാരന്‍ അവിടേക്കു വരുന്നത്. അത് അവളുടെ ജീവിതത്തെ താളംതെറ്റിച്ചു. അക്കഥയാണ് അക്കല്‍ദാമയിലെ പെണ്ണ് എന്ന സിനിമ പറയുന്നത്.
വിനീത് ആണ് ആന്റോയായി അഭിനയിക്കുന്നത്. വിനീത് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചെത്തുന്ന സിനിമയാണിത്. സിനോജ് നെടുങ്ങോലയാണ് കഥയും തിരക്കഥയും. ചിത്രീകരണം പൂര്‍ത്തിയായ അക്കല്‍ദാമയിലെ പെണ്ണ് ഉടന്‍ തിയറ്ററിലെത്തും.
More from Filmibeat
swetha menon akkaldamayile pennu jayaram kailas malavika s nair ശ്വേത മേനോന്‍ അക്കല്‍ദാമയിലെ പെണ്ണ് ജയറാം കൈലാഷ് മാളവിക എസ് നായര്‍


Click it and Unblock the Notifications











