»   »  ശ്വേതയുടെ പ്രസവവും സിനിമയില്‍ കാണാം

ശ്വേതയുടെ പ്രസവവും സിനിമയില്‍ കാണാം

Posted By:
Subscribe to Filmibeat Malayalam
Swetha Menon
നടി ശ്വേത മേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കും. ബ്ലസി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശ്വേതയുടെ ഗര്‍ഭകാലം വെള്ളിത്തിരയിലെത്തുക.

ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല. അതിന്റെ ഓരോ നിമിഷത്തിലും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോട് പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. നടിയെന്ന നിലയില്‍ താന്‍ അത് പൂര്‍ണ്ണമായി ഉപയോഗിക്കുകയാണെന്നും ശ്വേത 'മനോരമ'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പാണ് ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തെ ആധാരമാക്കി ഒരു സിനിമയെടുക്കാന്‍ ബ്ലസി ആലോചിച്ചത്. മാതൃത്വത്തിന്റെ മഹത്വം ലോകത്തോട് വിളിച്ചു പറയണമെന്ന ശ്വേതയുടെ താത്പര്യം കൂടിയായപ്പോള്‍ സിനിമയ്ക്ക് പൂര്‍ണ്ണ രൂപം കൈവരികയായിരുന്നു.

ഗര്‍ഭിണിയായതിന് ശേഷം ശ്വേത മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയുടെ അവതാരകയും ശ്വേത തന്നെയാണ്. പ്രസവം ചിത്രീകരിക്കുന്നത് സിനിമയുടെ ചെറിയൊരു കാര്യമാണ്. അമ്മ അമ്മയായി തന്നെ അഭിനയിക്കുന്നുവെന്നതാണ് വലിയ കാര്യമെന്നും സംവിധായകന്‍ പറഞ്ഞു.

English summary
Swetha Menon who is presently pregnant agreed to shoot her delivery in Blessy film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam