Don't Miss!
- News രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത് കപട രാഷ്ട്രീയ നിലപാട്: എപി അബ്ദുളളക്കുട്ടി
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ധനയാത്രയില് ശ്വേത വീണ്ടും ഗ്ലാമര്‍ ആകുന്നു
കളിമണ്ണില്‍ പ്രസവരംഗത്ത് അഭിനയിച്ച ശ്വതാമേനോന് വീണ്ടും ഗ്ലാമര്‍ വേഷം ചെയ്യുന്നു. ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ധനയാത്രയിലാണ് ശ്വേതാമേനോന് വീണ്ടും ഗ്ലാമര്‍ ലോകത്തേക്കു തിരിച്ചുപോകുന്നത്. മുന്‍പ് ധാരാളം തമിഴ്, മലയാളം, ഹിന്ദി ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷം ചെയ്തിട്ടുള്ള ശ്വേത മാദകസുന്ദരിയായിട്ടാണ് ധനയാത്രയില് അഭിനയിക്കുന്നത്.
ഈ ചിത്രത്തില്‍ മൂന്നുഗെറ്റപ്പിലാണ് ശ്വേത പ്രത്യക്ഷപ്പെടുന്നത്. ധനികന്റെ ഭാര്യ, അംഗന്‍വാടി ടീച്ചര്‍ എന്നീ മൂന്നുവേഷത്തില്‍. ചിത്രത്തില്‍ ശ്വേതയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത് റിയാസ് ഖാന് ആണ്. പണത്തിന്റെയും പെണ്ണിന്റെയും പിന്നാലെ പോകുന്നവരുടെ അന്ത്യം എങ്ങനെയായിരിക്കുമെന്നു സൂചന നല്കുന്നതു കൂടിയാണീ ചിത്രം. ഒരു മനുഷ്യന് നന്നാകാനും മോശമാകാനും ഒരു പെണ്ണുമതി എന്ന നാടന്‍ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഗിരീഷ് കുന്നുമ്മല്‍ ആദ്യചിത്രമായ ധനയാത്ര ഒരുക്കുന്നത്. ഗിരീഷ് തന്നെയാണ് നിര്‍മാണം. എ.കെ. ചന്ദ്രനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
വിജില എന്ന അംഗന്‍വാടി ടീച്ചറില്‍ നിന്നാണ് ധനയാത്രയുടെ തുടക്കം. അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന പ്രാരാബ്ധം നിറഞ്ഞ കുടുംബം. വിജിലയുടെ ജീവിത്തിലേക്ക് ധനവാനായ ദേവരാജ് കടന്നുവരുന്നു. വിജിലയുടെ ശരീരത്തില്‍ മാത്രമായിരുന്നു അയാളുടെ കണ്ണുകള്‍. അവളുടെ ശരീരം വിറ്റുകൊണ്ടാണ് അയാള്‍ പിന്നീട് ജീവിക്കുന്നത്. ഒടുക്കം എല്ലാവരെയും പോലെ തന്നെ.
നായകനാകുന്ന റിയാസ് ഖാന് തന്നെയാണ് വില്ലനും. ഇന്ദ്രന്‍സ്, കലാഭവന്‍ പ്രോജോദ്, കവിയൂര്‍ പൊന്നമ്മ, ഭഗത് മാനുവല്‍ എന്നിവരാണു മറ്റു താരങ്ങള്‍. വീണ്ടുമൊരിക്കല്‍ കൂടി ശ്വേതയെ ഗ്ലാമര്‍ വേഷത്തില്‍ കാണാമെന്നതാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?