നായികയായി ശ്വേത മേനോന്‍ തമിഴിലേക്ക്
ശ്വേതാ മേനോന്‍ അടുത്തിടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. രതി നിര്‍വേധം എന്ന ചിത്രത്തിന് ശേഷം കളിമണ്ണില്‍ പ്രസവം ലൈവായി ചിത്രീകരിച്ചു എന്നതായിരുന്നു ഏറെ വിവാദം സൃഷ്ടിച്ചത്. ചിത്രം റിലീസായി അതൊന്ന് കെട്ടങ്ങിയപ്പോള്‍ ദേ വരുന്നു അടുത്തത്. കൊല്ലത്ത് വച്ച് നടന്ന വള്ളംക്കളി മത്സരത്തിനെത്തിയ ശ്വേതയെ ഒരു രാഷ്ട്രീയ നേതാവ് തോണ്ടിയതായിരുന്നു വാര്‍ത്ത.
അതിനിടയില്‍ ശ്വേതയുടെ പുതിയ ചിത്രങ്ങളുടെ വിശേഷമൊന്നും കേള്‍ക്കാതെ പോയി. എന്നാല്‍ വിവാദങ്ങല്‍ക്കിടയിലും ശ്വേത സിനിമയില്‍ സജീവം തന്നെ. ഇതുവരെ അതിഥിവേഷത്തിലും സഹതാരമായും മാത്രം തമിഴ് സിനിമയില്‍ മുഖം കാണിച്ച ശ്വേത ഒരു മുഖ്യവേഷവുമായി തമിഴകത്തേക്ക് പോകുകയാണ്. കെ ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന തൂണൈ മുതല്‍വര്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ ശ്വേത നായികയായി അരങ്ങേറുന്നത്.

സ്വന്തം നിര്‍മാണക്കമ്പനിക്ക് വേണ്ടി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായിരിക്കും. അടുത്തിടെ ശ്വേതയുടെ ജീവിതത്തില്‍ രാഷ്ട്രീയം കാര്യമായി ഇടപട്ടതുകൊണ്ട് ചിത്രത്തിലെ അഭിനയം താരത്തിന് കുറച്ചുകൂടെ എളുപ്പമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. തന്റെ മുന്‍കാല ചിത്രങ്ങളെ പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തൂണൈ മുതല്‍വര്‍ എന്ന ചിത്രവും ഒരുക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചു.
ഹാഷിം മരയ്ക്കാരുടെ ദ്വിഭാഷ ചിത്രമായ കേള്‍വിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്വേതയിപ്പോള്‍. ചിത്രത്തില്‍ ഒരു തിരക്കഥാകൃത്തിന്റെ വേഷത്തിലാണ് ശ്വേത എത്തുന്നത്. ഇതുകൂടാതെ 100 ഡിഗ്രി സെല്‍ഷ്യസ്, പ്ലാറ്റ് ഫോം നമ്പര്‍ വണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications