For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വേത മേനോൻ ചിത്രം 'മാതംഗി'യിലെ ഗാനങ്ങൾ ശ്രദ്ധ നേടുന്നു....

  |

  ശ്വേത മേനോനെ നായികയാക്കി ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് മാതംഗി. ചിത്രത്തിലെ ഗാനങ്ങൾ പുറത്ത്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്. കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ.എസ്.ചിത്ര, സുജാത മോഹൻ , രൂപേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ ആണ് സിനിമ നിർമ്മിക്കുന്നത്.

  Swetha Menon

  ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ എത്തുന്നത്.

  ദർശനയിൽ നിന്ന് 3 തവണ അടി കിട്ടി, വര്‍ഷങ്ങളായി അറിയാം, പ്രണവ് എന്നെ തൊട്ടതുപോലുമില്ലെന്ന് അഭിഷേക്

  ശ്വേത മേനോനോടൊപ്പം വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവർ അഭിനയിക്കുന്നു.

  ഫാന്‍റെസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും കഥാപാത്രങ്ങളാകുന്നു.സ്

  റ്റുഡിയോയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ തോന്നി, ആകെ ചമ്മിപ്പോയ സംഭവം പറഞ്ഞ് ജ്യോത്സ്ന

  ബാനർ - വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം - ജെ കെ നായർ , രചന , സംവിധാനം - ഋഷിപ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പൽ വി നായനാർ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ . തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്‍റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നുമുണ്ട്.

  1991 ൽ പുറത്ത് ഇറങ്ങിയ 'അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത സിനിമയിൽ എത്തുന്നത്. മമ്മൂട്ടിയായിരുന്നു നായകൻ. ജോമോൻ ആയിരുന്നു സംവിധായകൻ. ഈ സിനിമയ്ക്ക് ശേഷം നടി മോഡലിങ്ങിൽ സജീവമാവുകായയിരുന്നു. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. ഹിന്ദിയിലും നടി സജീവമായിരുന്നു.തമിഴ്, തെലുങ്ത്, കന്നഡ സിനിമ ലോകത്തും ശ്വേത ചുവട് ഉറപ്പിച്ചിരുന്നു. മലയാളത്തിലായിരുന്നു നടി അധികവും അഭിനയിച്ചത്. ബ്ലാക്ക് കോഫിയാണ് ഏറ്റവു ഒടുവിൽ പുറത്ത് ഇറങ്ങിയ നടിയുടെ ചിത്രം. മിനിസ്ക്രീനിലും സജീവമാണ് നടി.

  വീഡിയോ കാണാം

  Read more about: swetha menon
  English summary
  Swetha Menon starrer New Movie Mathangi's Song went Viral On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X