ശ്വേത മേനോന്റെ നായകനായി ബാബുരാജ്
ശ്വേത മേനോന്‍ ബാബു രാജിന്റെ നായികയായി അഭിനയിക്കുന്നു. നവാഗതസംവിധായകനായ തിലക് രാജിന്റെ മഴയറിയാതെ എന്ന ചിത്രത്തിലാണ് ഇവര്‍ ജോഡികളായി എത്തുന്നത്. ശ്വേത മേനോന്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശ്വേതയും ബാബുരാജുമാണ് പ്രധാന വേഷം ചെയ്യുന്നത്. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
മലയാളത്തിലേയ്ക്കുള്ള രണ്ടാംവരവില്‍ വളരെ മികച്ച കഥാപാത്രങ്ങളാണ് ശ്വേതയ്ക്ക് ലഭിച്ചിട്ടുള്ളത്. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്നചിത്രമാണ് ശ്വേത നായികയായി എത്തിയ അവസാന ചിത്രം. രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലും ശ്വേത പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഈ ചിത്രം റിലീസിന് തയ്യാറായിട്ടുണ്ട്.

വില്ലനായി എത്തിയ ബാബുരാജ്, സംവിധായകനായും പരീക്ഷണം നടത്തിയിട്ടുണ്ട്. പക്ഷേ സംവിധാനരംഗത്ത് ശോഭിയ്ക്കാന്‍ ബാബുവിന് കഴിഞ്ഞിട്ടില്ല. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ കോമഡി അവതരിപ്പിച്ചതോടെ സിനിമയില്‍ ബാബുവിന്റെ ഭാഗ്യം തെളിയുകയായിരുന്നു. ഇപ്പോള്‍ സ്വഭാവനടനായും ഹാസ്യതാരമായുമെല്ലാം ബാബു തിരക്കിലാണ്. സാള്‍ട്ട് ആന്റ് പെപ്പറില്‍ ശ്വേതയും ബാബുവും ഒന്നിച്ചഭിനയിച്ചിരുന്നുവെങ്കിലും രണ്ടുപേര്‍ക്കും ഒന്നിച്ചുള്ള സീനുകളുണ്ടായിരുന്നില്ല.
swetha menon baburaj mazhayariyathe thilak raj ശ്വേത മേനോന്‍ ബാബുരാജ് തിലക് രാജ് മഴയറിയാതെ നടി നടന്


Click it and Unblock the Notifications