»   » ശ്വേതയുടെ ഗര്‍ഭകാലം കളിമണ്ണില്‍

ശ്വേതയുടെ ഗര്‍ഭകാലം കളിമണ്ണില്‍

Posted By:
Subscribe to Filmibeat Malayalam
Swetha Menon
നടി ശ്വേത മേനോന്റെ ഗര്‍ഭകാലം വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങുകയാണ് ബ്ലസി. 'കളിമണ്ണ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. മാതൃത്വത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രേക്ഷകരിലെത്തിക്കുക എന്നതാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംവിധായകന്‍ ബ്ലസി പറയുന്നു.

നടി ശ്വേത മേനോന്റെ ഗര്‍ഭകാലം സിനിമയില്‍ ചിത്രീകരിക്കുമെന്നത് മുന്‍പ് തന്നെ വാര്‍ത്തയായിരുന്നു.
ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല. അതിന്റെ ഓരോ നിമിഷത്തിലും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോട് പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. നടിയെന്ന നിലയില്‍ താന്‍ അത് പൂര്‍ണ്ണമായി ഉപയോഗിക്കുകയാണെന്നായിരുന്നു ഇതിനോട് ശ്വേതയുടെ പ്രതികരണം.

രണ്ടു വര്‍ഷം മുന്‍പാണ് ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തെ ആധാരമാക്കി ഒരു സിനിമയെടുക്കാന്‍ ബ്ലസി ആലോചിച്ചത്. മാതൃത്വത്തിന്റെ മഹത്വം ലോകത്തോട് വിളിച്ചു പറയണമെന്ന ശ്വേതയുടെ താത്പര്യം കൂടിയായപ്പോള്‍ സിനിമയ്ക്ക് പൂര്‍ണ്ണ രൂപം കൈവരികയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ശ്വേത മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയുടെ അവതാരകയും ശ്വേത തന്നെയാണ്.

English summary
That director Blessy plans to shoot a pregnant Swetha Menon on film, is old news by now. The latest news that has streamed in is that the film has been titled ‘Kalimannu’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam