ശ്വേതയുടെയും മൈഥിലിയുടെയും ധനയാത്ര

By Aswathi

നായകന്മാരുടെ കൂട്ടുകെട്ടുകളെ കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്യുമെങ്കിലും നായികമാരുടെ കൂട്ടു കെട്ടുകളെ കുറിച്ച് അധികമൊന്നും പറഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നില്ല. എന്നാല്‍ മലയാളത്തില്‍ വിജയം കൊണ്ടുവന്ന അത്തരം ചില ചിത്രങ്ങളുമുണ്ട്. അതിലൊന്നാണ് ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍

ചിത്രത്തിലെ സ്ത്രീ സാന്നിധ്യങ്ങളായിരുന്നു ശ്വേത മേനോനും മൈഥിലിയും. 'സ്വാദു'ള്ള രണ്ടു പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ ശ്വേതയുടെയും മൈഥിലിയുടെയും കൂട്ടു കെട്ട് പ്രേക്ഷകര്‍ അംഗീകരിച്ചതാണ്. അതിനുമുമ്പ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Swetha Menon, Mythili

ഒരിടവേളയ്ക്ക് ശേഷം ഇതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു. സമകാലീന രാഷ്ട്രീയ സാഹചര്യം പ്രമേയമാക്കി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന 'ധനയാത്ര' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എ കെ ചന്ദ്രനാണ് തിരക്കഥയെഴുതുന്നത്.

ശ്വേതയെയും മൈഥിലിയെയും കൂടാതെ റിയാസ് ഖാന്‍, ഇടവേള ബാബു, ബിജുക്കുട്ടന്‍, മാമൂക്കോയ, കോട്ടയം നസീര്‍, കലാഭവന്‍ പ്രചോദ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. വയലാര്‍ ശരത് ചന്ദ്രവര്‍മയും ഡോ. ജിനേഷ് കുമാര്‍ എരമവും എഴുതുന്ന വരികള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഈണം പകരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X