twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡോ. അപ്പുനായരുടെ സ്വപ്നമാളിക

    By Staff
    |

    ഡോ. അപ്പു നായര്‍ പല്ലാട്ട്. അമേരിക്കയിലെ അതിപ്രശസ്തനായ ഡോക്ടര്‍. പുരോഗതിയുടെ പറുദീസയില്‍ അംഗീകാരവും സമ്പത്തും വേണ്ടുവോളമുണ്ടെങ്കിലും അപ്പുനായരുടെ മനസ് ജന്മനാട്ടിലാണ്.

    നാട്ടിലെ ആചാരങ്ങള്‍, ചിട്ടകള്‍, വിശ്വാസങ്ങള്‍ ഇവയൊക്കെ അപ്പുനായര്‍ ഇന്നും ഉപേക്ഷിച്ചിട്ടില്ല. അച്ഛന്റെ ചിതാഭസ്മം കാശിയിലൊഴുക്കണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അയാള്‍ അമേരിക്കയില്‍ നിന്ന് വിമാനം കയറിയതും ആ വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വയ്യാഞ്ഞിട്ടാണ്.

    കാന്‍സര്‍ പോലുളള മാരകരോഗങ്ങളുടെ ചികിത്സയ്ക്കു വേണ്ടിയുളള ഗവേഷണങ്ങളില്‍ മുഴുകുമ്പോഴും ആത്മീയതയില്‍ അഭിരമിച്ചിരുന്ന മനസായിരുന്നു ഡോക്ടറുടേത്. രോഗങ്ങളുടെ ബീജം ആദ്യം ആക്രമിച്ച് കീഴടക്കുന്നത് മനസിനെയാണെന്നും മനസിനെ തകര്‍ത്താല്‍ ശരീരം കീഴടക്കുക എളുപ്പമാണെന്നും അപ്പുനായര്‍ വിശ്വസിക്കുന്നു.

    അച്ഛന്റെ ചിതാഭസ്മം ആചാരവിധി പ്രകാരം കാശിയിലൊഴുക്കാന്‍ ദില്ലിയില്‍ വിമാനമിറങ്ങിയ അപ്പുനായര്‍ യാത്രയില്‍ പരിചയപ്പെടുന്ന വിദേശ വനിതയാണ് രാധാകര്‍മാന്‍. രാധയും ഭര്‍ത്താവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനാണ് കാശിയിലെത്തുന്നത്.

    പ്രണയവിവാഹമായിരുന്നു രാധയുടേത്. ഭര്‍ത്താവില്‍ നിന്ന് കേരളത്തെക്കുറിച്ച് ഏറെ കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും ഇന്നുവരെ കണ്ടിട്ടില്ല. അച്ഛന്റെ കര്‍മ്മങ്ങള്‍ കഴിഞ്ഞ് നാട്ടിലേയ്ക്ക് പോകുന്ന തന്നോടൊപ്പം വരുന്നോയെന്ന അപ്പുനായരുടെ ചോദ്യത്തിന് അവള്‍ സന്തോഷത്തോടെ സമ്മതം മൂളി.

    ഒരു വിദേശസ്ത്രീയുമൊത്ത് നാട്ടിലെത്തുന്ന അപ്പു നായര്‍ നേരിടുന്ന പ്രശ്നങ്ങളാണ് സ്വപ്നമാളിക എന്ന ചിത്രത്തിലൂടെ കെ എ ദേവരാജ് പറയുന്നത്. മോഹന്‍ലാലാണ് ഡോ. അപ്പുനായര്‍ പല്ലാട്ട് എന്ന വേഷം ചെയ്യുന്നത്. രാധാ കാര്‍മാനാകുന്നത് ഇംഗ്ലീഷ് നടി എലീന.

    മോഹന്‍ലാലിന്റേതാണ് സിനിമയുടെ കഥ. തിരക്കഥയെഴുതുന്നത് എസ് സുരേഷ് ബാബു. ഇന്നസെന്റ്, ബാബു നമ്പൂതിരി, ജഗതി ശ്രീകുമാര്‍ എന്നീ താരങ്ങള്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ നായിക മീരാ ജാസ്മിനാണ്.

    അപര്‍ണ കരിമ്പിലിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം ജി ശ്രീകുമാര്‍. കാര്‍ഗില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാലുടനെ ഈ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരിക്കും.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    മോഹന്‍ലാലിന്റെ സ്വപ്നമാളിക

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X