»   » അഭ്യൂഹങ്ങള്‍ക്ക് വിരാമം!!! മമ്മൂട്ടി ശ്യാംധര്‍ ചിത്രത്തിന്റെ പേരും പോസ്റ്ററും ഇതാ...

അഭ്യൂഹങ്ങള്‍ക്ക് വിരാമം!!! മമ്മൂട്ടി ശ്യാംധര്‍ ചിത്രത്തിന്റെ പേരും പോസ്റ്ററും ഇതാ...

Posted By: Karthi
Subscribe to Filmibeat Malayalam

സെവന്ത് ഡേ എന്ന ആദ്യ ചിത്രത്തിലൂടെ പ്രക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ശ്യാംധര്‍. മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ ഒരുക്കുന്ന ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിരുന്നില്ല. നിരവധി പേരുകള്‍ ചിത്രത്തിനായി പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ അവയെല്ലാം തള്ളിക്കളഞ്ഞ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പേര് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Pullikkaran Staraa

ഓണത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. പുള്ളിക്കാരന്‍ സ്റ്റാറാ' എന്നാണ് ചിത്രത്തിന്റെ പേര്. ഇതുള്‍പ്പെടെ നിരവധി പേരുകള്‍ പറഞ്ഞു കേട്ടവയുടെ കൂട്ടത്തില്‍ ലളിതം സുന്ദരം, ഒരിടത്തൊരു രാജകുമാരന്‍ എന്നിങ്ങനെ നിരവധി പേരുകളുണ്ടായിരുന്നു. ശ്യാംധര്‍  സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പുതുമുഖം രതീഷ് രവിയാണ്.

അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. രാജകുമാരിക്കാരനായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ്  മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. ആശ ശരത്, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും  ചിത്രത്തിലുണ്ട്. 

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

English summary
Mammootty Syamdhar movie gets a new title Pullikkaran Staraa. Its first look poster released through Mammootty's Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam