ഇലക്ട്രയുടെ തിയേറ്റര്‍ പ്രദര്‍ശനം ആരും അറിഞ്ഞില്ല, സൂര്യ ടിവിയിലെ ഷോയ്ക്ക് ശേഷം ശ്യാമ പ്രസാദ്
നയന്‍താരയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രമാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇലക്ട്ര. 2010ല്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം സൂര്യ ടിവിയില്‍ പ്രീമിയര്‍ ഷോ നടത്തിയിരുന്നു.
നയന്‍താരയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രമാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇലക്ട്ര. 2010ല്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം സൂര്യ ടിവിയില്‍ പ്രീമിയര്‍ ഷോ നടത്തിയിരുന്നു. എന്നാല്‍ പ്രീമിയര്‍ ഷോയ്ക്ക് ഒരാഴ്ച മുമ്പ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നാല്‍ അതൊരു പ്രോപ്പര്‍ റിലീസ് ആയിരുന്നില്ല. സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള ഒരു ഉപാധിയായിരുന്നു തിയേറ്റര്‍ റിലിസെന്ന് ശ്യാമപ്രസാദ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാമ പ്രസാദ് പറഞ്ഞത്.

ഫോര്‍മാലിറ്റിയ്ക്ക്
ഫോര്‍മാലിറ്റിക്ക് വേണ്ടിയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. കരാര്‍ പ്രകാരം ടെലിവിഷന്‍ റൈറ്റ് വാങ്ങിയ സൂര്യ ടിവിയ്ക്ക് ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അതിന് മുമ്പ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നു. ശ്യാമ പ്രസാദ് പറയുന്നു.

സാമ്പത്തിക ബുദ്ധിമുട്ട്
ചിത്രവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് വിന്ധ്യന്‍ മരിച്ചത് മുതല്‍.

കല്ലു കൊണ്ടൊരു പെണ്ണ്
കല്ലു കൊണ്ടൊരു പെണ്ണാണ് ശ്യാമ പ്രസാദിന്റെ ആദ്യ ചിത്രം. 1998ല്‍ പുറത്തിറങ്ങിയ ചിത്രം ഒത്തിരി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.

ഇവിടെ
2015ല്‍ പുറത്തിറങ്ങിയ ഇവിടെയാണ് ശ്യാമ പ്രസാദ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളി, പൃഥ്വിരാജ്, ഭാവന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











